ന്യൂഡൽഹി: കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തയുടൻ തകർന്നുവീഴുകയും 260 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിംഗ് സംവിധാനത്തിൽ യാതൊരു തകരാറും കണ്ടെത്തിയിട്ടില്ലെന്ന് ബുധനാഴ്ച കേന്ദ്ര സർക്കാർ അറിയിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ട തുടർ പരിശോധനയുടെ ഭാഗമായി സിയാറ്റിലിലെ ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറർ (ഒഇഎം) തലത്തിലാണ് ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിച്ചതെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ രാജ്യസഭയെ അറിയിച്ചു.
കോൺഗ്രസ് എംപി ജെബി മേത്തർ ഹിഷാമിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോക്കിംഗ് ഡിറ്റന്റുകളുടെ ഘടനാപരമായ സമഗ്രത ഉൾപ്പെടെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ വിശദമായ പരിശോധനയിൽ 'യാതൊരു തകരാറും' കണ്ടെത്തിയിട്ടില്ലെന്ന് മോഹോൾ പറഞ്ഞു. എന്നാൽ, സമ്പൂർണ്ണ ത്രസ്റ്റ് കൺട്രോൾ മോഡ്യൂളിന്റെ പരിശോധന സിയാറ്റിലിലെ ഒഇഎം തലത്തിൽ പുരോഗമിക്കുകയാണ്. അതേസമയം അപകടത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കാലതാമസം വരുത്തിയെന്ന ഊഹാപോഹങ്ങളെയും സർക്കാർ തള്ളിക്കളഞ്ഞു.

Comments