മുംബൈ: ഡ്രൈവിംഗിനിടെ പക്ഷാഘാതം ഉണ്ടായ 73 കാരനെ മദ്യപിച്ചതായി തെറ്റിധരിച്ച് പോലീസ് മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തിയതായി കുടുംബത്തിന്റെ പരാതി. സമയത്തിന് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തിന് ശരീരത്തിന്റെ വലതു ഭാഗം തളർന്നതായി കുടുംബം ആരോപിക്കുന്നു. ചികിത്സ ലഭിക്കാൻ 12 മണിക്കൂർ വൈകിയെന്നാണ് ബന്ധുക്കൾ പറയുന്നത്. മുംബൈയിലെ വെർസോവയിലാണ് സംഭവം.
ജൂലൈ 25-നാണ് സംഭവം നടന്നത്. മുൻ ബിസിനസുകാരനായ ശരത് കദമിന് ഡ്രൈവിംഗിനിടെ പക്ഷാഘാതം ഉണ്ടായി. ഇതോടെ സ്വന്തം വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ചെറുതായി ഇടിച്ചു. പൊലീസ് എത്തിയപ്പോൾ ശരത്തിന് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇദ്ദേഹം മദ്യപിച്ചിരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച പോലീസ്, ബ്രെത് അനലൈസർ പരിശോധന നടത്താതെ വെർസോവ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാൽ ലക്ഷണങ്ങൾ കണ്ടിട്ടുപോലും അപകടത്തിൽ പെട്ട രണ്ടാമത്തെ കാറിന്റെ ഉടമയായ ഡോക്ടർക്ക് അത് തിരിച്ചറിയാൻ സാധിച്ചില്ല എന്നതാണ് ഖേദകരമായ കാര്യം.
അവശനായ ശരത്തിനെ അഞ്ച് മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ ഇരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ അവിടെയും കഥ അവസാനിച്ചില്ല, തുടർന്ന് അശ്രദ്ധമായി വാഹനം ഓടിച്ചതിനും മദ്യപിച്ചതിനും പോലീസ് കേസെടുക്കുകയും രക്ത പരിശോധനയ്ക്കായി കൂപ്പർ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുടുംബം അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, വൈകിയുണ്ടായ ചികിത്സ അദ്ദേഹത്തിന്റെ ശരീരത്തിന്റെ വലതുവശം തളരാൻ കാരണമായെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് എം.എൽ.എ അമീത് സതം ഡെപ്യൂട്ടി കമ്മീഷണർക്ക് കത്തയച്ചിട്ടുണ്ട്. കൂപ്പർ ഹോസ്പിറ്റലിലെ രക്ത പരിശോധനാ ഫലം വരാനുണ്ടെന്നാണ് പോലീസ് നിലപാട്.

Comments