ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം 'വാരാണസി'യുടെ ഷൂട്ടിംഗ് പുരോഗമിക്കവേ, ഹൈദരാബാദിൽ നിന്നുള്ള സിനിമാതാരങ്ങളുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ആഗോള താരം പ്രിയങ്ക ചോപ്രയും, പ്രിയങ്കയുടെ ഭർത്താവും ഗായകനുമായ നിക്ക് ജൊനാസും ഹൈദരാബാദിലെ എ.എം.ബി സിനിമാസിൽ ഒത്തുകൂടിയതാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്.
മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള മൾട്ടിപ്ലെക്സായ എ.എം.ബി സിനിമാസിൽ ബുധനാഴ്ച വൈകുന്നേരമാണ് താരങ്ങൾ മൂവി നൈറ്റിനായി എത്തിയത്. ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് അല്പം വിശ്രമമെടുത്ത് താരങ്ങൾ ഒന്നിച്ചു സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
"എ.എം.ബി സിനിമാസിൽ തികച്ചും താരനിബിഡമായ ഒരു സായാഹ്നം. 'ഗ്ലോബ് ട്രോട്ടർ' സൂപ്പർസ്റ്റാർ മഹേഷ് ബാബു, 'ദേശി ഗേൾ' മന്ദാകിനി പ്രിയങ്ക ചോപ്ര, നിക്ക് ജോനസ് എന്നിവർ ഞങ്ങളുടെ തിയേറ്ററിലെത്തി ഈ മൂവി നൈറ്റ് അവിസ്മരണീയമാക്കി. നിങ്ങളെ എല്ലാവരെയും ഒരുമിച്ച് സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം." എന്നാണ് താരങ്ങളുടെ ചിത്രം ചിത്രം പങ്കുവെച്ചുകൊണ്ട് എ.എം.ബി സിനിമാസ് തങ്ങളുടെ ഔദ്യോഗിക എക്സ് പേജിൽ കുറിച്ചത്.

ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ബീജ് നിറത്തിലുള്ള സ്ലീവ്ലെസ് മാക്സി ഡ്രസ്സിൽ പ്രിയങ്ക ചോപ്ര മനോഹരിയായപ്പോൾ, വെള്ള നിറത്തിലുള്ള ടെക്സ്ചേർഡ് ഷർട്ടും വെസ്റ്റും ധരിച്ചാണ് നിക്ക് ജോനസ് എത്തിയത്. കറുത്ത ഓവർസൈസ് ടി-ഷർട്ടും തൊപ്പിയുമണിഞ്ഞ് തികച്ചും ലളിതമായ ലുക്കിലായിരുന്നു മഹേഷ് ബാബു.
അതേസമയം മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'വാരാണസി' 2027 ഏപ്രിലിൽ തിയേറ്ററുകളിലെത്തും. വൻ ബജറ്റിലൊരുങ്ങുന്ന ഈ രാജമൗലി ചിത്രത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.

Comments