സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ശ്രദ്ധേയയായ ആളാണ് ജാൻമണി ദാസ്. മലയാളികൾക്ക് ജാൻമണി പരിചിതയാകുന്നത് ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെയാണ്. അവതാരക രഞ്ജിനി ഹരിദാസിന്റെ പേഴ്സണൽ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ജാന്‍മണി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജാന്‍മണി വാര്‍ത്തകളില്‍ നിറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാവിനെയും വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന പേരിലാണ്.
സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെയും അമ്മയെയും ജാൻമണി ദാസ് സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചത്. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് നൽകിയ പരാതിയില്‍ ജാന്‍മണിയ്ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വലിയ തോതില്‍ സൈബര്‍ ആക്രമണവും ജാന്‍മണി നേരിടുന്നുണ്ട്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് അവതാരകയും ജാൻമണിയുടെ സുഹൃത്തുമായ രഞ്ജിനി ഹരിദാസ്. താൻ ജാൻമണിയെ ഒരുപാട് ശകാരിച്ചുവെന്നും ആർക്കും മറ്റൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ അവകാശമില്ലെന്നും രഞ്ജിനി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.
‘‘ഇത് ചെയ്യണോ വേണ്ടയോയെന്ന് കുറേ ആലോചിച്ചു. പക്ഷെ ചെയ്തില്ലെങ്കില്‍ ഞാൻ എന്നോട് തന്നെ ചെയ്യുന്ന തെറ്റാകും. നമുക്ക് ദൈവം തന്ന ശബ്ദം എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു. എനിക്ക് നല്ല ദേഷ്യം വന്നു. പറയാനുള്ളത് ജാൻമണിയോട് പറയുകയും ചെയ്തു. എനിക്ക് വളരെ നിരാശതോന്നി അവരുടെ പ്രവൃത്തിയില്‍. പബ്ലിക്ക് പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നയാളുകള്‍ ആലോചിച്ചും കണ്ടും അഭിപ്രായം പറയണം. നിലപാട് പറയണം.
ജാൻമണി നടത്തിയ പരാമർശം തെറ്റായിരുന്നു. അത് അംഗീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ഞാന്‍ ജാൻമണിയെ ഒരുപാട് ശകാരിച്ചു, ആർക്കും മറ്റൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ അവകാശമില്ല. നമുക്ക് ദൈവം തന്ന ശബ്ദം എന്തിന് വേണ്ടി ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു. എനിക്ക് നല്ല ദേഷ്യം വന്നു. പറയാനുള്ളത് ജാൻമണിയോട് പറയുകയും ചെയ്തു. എനിക്ക് വളരെ നിരാശതോന്നി അവരുടെ പ്രവൃത്തിയിൽ. പബ്ലിക്ക് പ്ലാറ്റ്ഫോമിൽ നിൽക്കുന്നയാളുകൾ ആലോചിച്ചും കണ്ടും അഭിപ്രായം പറയണം. നിലപാട് പറയണം. പക്ഷെ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തി കെട്ടാനുള്ള അവസരമായി എടുക്കരുത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കരുത്. എന്തിനെക്കുറിച്ച് സംസാരിക്കും മുമ്പും ഞാൻ ആ വിഷയത്തെ കുറിച്ച് പഠിക്കാറുണ്ട്. ജാൻമണി എന്റെ സുഹൃത്താണ്. എനിക്ക് അവരോട് സ്നേഹവുമുണ്ട്. പക്ഷെ ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോൾ പ്രതികരിക്കാതെ ഇരിക്കാനാവില്ല. അത് എന്റെ നിലപാടിനെ ബാധിക്കും.
ജാനുവിനോട് എനിക്ക് നല്ല ദേഷ്യമുണ്ട്. ആരെയും അബ്യൂസ് ചെയ്യാൻ ആർക്കും അവകാശമില്ല. എന്ത് വിടുവായിത്തരം പറഞ്ഞുവെന്നും ആലോചിക്കാതെയാണോ സംസാരിക്കുന്നതെന്നും ഞാൻ അവരോട് ചോദിച്ചു. റീലിൽ നിന്നും കിട്ടിയ അറിവ് വെച്ചാണ് സംസാരിച്ചതെന്നാണ് ജാൻ പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചു എന്നെ കുറിച്ച് പലതരത്തിലുള്ള റീലുകൾ വരുന്നത് കണ്ടിട്ടുള്ളതല്ലേ. അതൊന്നും വിശ്വസിച്ചില്ലല്ലോ. എന്നെ വേശ്യയെന്ന് വിളിച്ചും വെർബർ അബ്യൂസ് ചെയ്തുമാണ് പലരും ഇപ്പോഴും വീഡിയോയും റീലുകളും ഇറക്കുന്നത്. അതൊന്നും വിശ്വസിക്കാത്ത ജാൻ എന്തിന് ആരുടെയോ ഒരു റീൽ കണ്ട് ഒരു വ്യക്തിയെ അധിക്ഷേപിച്ചുവെന്ന് ഞാൻ ചോദിച്ചു. സെലക്ടീവ് ചിന്താഗതിയായതുകൊണ്ടാണ്. ചിലർ എടുത്ത് ചാട്ടക്കാരാണ്. ഞാനും പണ്ട് അങ്ങനെയായിരുന്നു. ഇപ്പോഴുമാണ്.
പക്ഷെ എന്റെ എടുത്ത് ചാട്ടത്തിനും ഒരു സെൻസുണ്ട്. കുട്ടികളല്ലല്ലോ. സംസാരിക്കും മുമ്പ് ചിന്തിക്കണ്ടേ?. ഞാൻ അവളെ നന്നായി ശകാരിച്ചു. അവളുടെ ചുറ്റം നിൽക്കുന്ന ഞങ്ങളേയും ബാധിക്കുന്നുണ്ട് ഇതെല്ലാം. വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത് പോയി. അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കരുത്. രാജ്യത്തെ പ്രധാനമന്ത്രിയെ കുറിച്ചാണ് ജാൻ സംസാരിച്ചത്. അതും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച്. സത്യം എന്താണെന്ന് പോലും അറിയാതെ. ആരും ആരെയും കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടില്ല. നല്ലൊരു കാര്യത്തെ ജാൻമണി രാഷ്ട്രീയവത്കരിച്ചു. പിള്ളേർ നേടിയ വിജയം 24 മണിക്കൂർ പോലും എനിക്ക് ആഘോഷിക്കാനായി ജാനു തന്നില്ല. അതിനിടയിൽ ഇങ്ങനെയെല്ലാം പറഞ്ഞു. അതുകൊണ്ട് തന്നെ അവളോട് ദേഷ്യം വന്നു...’’എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. സുഹൃത്തായിട്ടു കൂടി രഞ്ജിനി തന്റെ നിലപാട് തുറന്നു പറഞ്ഞതിന് സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ താരത്തിന് പിന്തുണ കുറിക്കുന്നുണ്ട്. രഞ്ജിനിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചർച്ചയാകുന്നുമുണ്ട്. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുക്കാൻ ജാൻമണിയും രഞ്ജിനിക്കൊപ്പം പോയിരുന്നു. കേരളത്തിൽ നിന്നും ആദ്യം ഡൽഹിയിൽ എത്തി പിന്തുണ അറിയിച്ച രണ്ട് സെലിബ്രിറ്റികള്‍ ഇവര്‍ രണ്ടുപേരുമായിരുന്നു.
വലിയ രീതിയില്‍ വിവാദവും ചര്‍ച്ചകളും വന്നതിനു പിന്നാലെ ജാന്‍മണി ദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. തന്റെ പരാമർശത്തിന് പിന്നാലെ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഭീഷണി കോളുകൾ ലഭിച്ചുവെന്നും ജാന്‍മണി കൂട്ടിച്ചേര്‍ത്തു. ‘‘ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല. ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്. എല്ലാവരെയും ഞാൻ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു...’’ എന്നായിരുന്നു ജാൻമണി ദാസ് പറഞ്ഞത്.

Comments