More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘പരുക്കുകൾ വളരെ മോശമാണ്, ആരുമറിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; എങ്കിലും കുഴപ്പമില്ല, സുഖപ്പെട്ടു വരുന്നു...’ആരോഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രാശ്മിക മന്ദാന

Authored by Web Desk | Last updated: 03 Aug 2026, 10:21 PM | 5 min read

Print
Rashmika Mandanna share her health update (Image Source: Instagram)
Rashmika Mandanna share her health update (Image Source: Instagram)
തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പാൻ ഇന്ത്യൻ സ്റ്റാറാണ് രാശ്മിക മന്ദാന. നാഷണൽ ക്രഷായ താരം തെലുങ്കിനൊപ്പം ചുരുക്കം സിനിമകളിലൂടെ ഹിന്ദി സിനിമാപ്രേക്ഷകരുടെയും ഹൃദയം കവര്‍ന്നെടുത്തു. വിരോഷ് എന്നറിയപ്പെടുന്ന വിജയ് ദേവരകൊണ്ട- രാശ്മിക മന്ദാന ദമ്പതികളുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. ഇവരുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രിയില്‍ ഏറെ സന്തോഷിച്ച പ്രേക്ഷകര്‍ റിയല്‍ ലൈഫിലും കപ്പിള്‍സായിരുന്നെങ്കിലെന്ന് ഏറെ ആഗ്രഹിച്ചതാണ്. അങ്ങനെ ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജസ്ഥാനിലെ ഉദയപ്പൂരിൽ വെച്ച് ഇവര്‍ വിവാഹിതരായി. വിവാഹത്തിനു ശേഷവും രണ്ടാളും കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ്.
ഈയടുത്ത് പ്രേക്ഷക​ര്‍ക്ക് ഏറെ സങ്കടമുണ്ടാക്കുന്ന ഒരു വാര്‍ത്ത ‘മൈസ’എന്ന സിനിമയുടെ സെറ്റിൽ നിന്ന് പ്രേക്ഷകര്‍ അറിഞ്ഞു. ശാരീരികമായി ബുദ്ധിമുട്ടുള്ള ഒരു നൃത്ത-ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് രാശ്മികയ്ക്ക് പരിക്കേറ്റു. അപകടത്തിൽ താരത്തിന്റെ ഇടുപ്പെല്ലിനാണ് സാരമായി പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നുമുതല്‍ താരത്തിന്റെ ആരോഗ്യസ്ഥിതി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ഇപ്പോഴിതാ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പങ്കിടുകയാണ് രാശ്മിക മന്ദാന. ചിത്രീകരണത്തിനിടയിൽ തന്റെ വലതു ഇടുപ്പിലെ ഒരു ടെൻഡോൺ വേർപെട്ടതിനെ തുടർന്ന് വിശ്രമത്തിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും രാശ്മിക കുറിച്ചു. പരുക്ക് വളരെ വേദനയുള്ളതായി തോന്നുമെങ്കിലും, താൻ ഇത് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും സാഹചര്യത്തിന്റെ നല്ല വശമാണ് എടുക്കുന്നതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘‘ഹായ് ഗയ്‌സ്സ്...
പരുക്കുകൾ വളരെ മോശമാണ്. ആരും അറിയരുതെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു.. എങ്കിലും കുഴപ്പമില്ല. ഞാൻ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, എങ്കിലും ഹായ്! ഞാൻ ഇവിടെയുണ്ട്! ഇത് കുറച്ചു നാൾ മുൻപ് സംഭവിച്ചതാണ്, ഇത് എന്റെ തുടർച്ചയായ മൂന്നാമത്തെ പരുക്കാണ്. എന്റെ ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ ഒരു മനുഷ്യശരീരമായി പരിഗണിക്കാൻ ഞാൻ തീർച്ചയായും പഠിക്കണം...
ശരി, പരിക്ക് അടിസ്ഥാനപരമായി ഞാൻ അത് വിശദീകരിക്കാം.(ബയോളജി ടീച്ചർ എനിക്ക് വഴിയൊരുക്കുക)
‘നിങ്ങളുടെ ഇടുപ്പിനെ നിങ്ങളുടെ കാലുമായി ബന്ധിപ്പിക്കുന്നതിന് ഇടുപ്പിന്റെ ഇരുവശത്തും 4 ടെൻഡോണുകൾ ഉണ്ട്, എന്റെ വലതു ഇടുപ്പിലെ ആ ടെൻഡോണുകളിൽ ഒന്ന് വേർപെട്ടിരുന്നു, , എനിക്ക് എന്റെ കാൽ മുകളിലേക്ക് ഉയർത്താൻ കഴിയണമെങ്കിൽ അത് വീണ്ടും ഘടിപ്പിക്കണം. മൈസയുടെ ഡാൻസ് ഷൂട്ടിനിടെയാണ് ഇത് സംഭവിച്ചത്...ഞാൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ആക്രമണാത്മകമായ സിനിമ അതാണ്.
പക്ഷേ വിഷമിക്കേണ്ട.. വേദനയുണ്ട്, പക്ഷേ അത് അസഹനീയമല്ല... സോ അത്രേയുള്ളൂ...
നിങ്ങൾക്ക് വേണ്ടി നിങ്ങൾ ഒരിക്കലും ഒരു ഇടവേള എടുക്കില്ലെന്ന് ദൈവം പറയുന്നതായി എനിക്ക് തോന്നുന്നുകയാണിപ്പോള്‍. അതുകൊണ്ട് അതെ..ഞാന്‍ ഇടവേളയെടുക്കുന്നു. എനിക്ക് ഉണ്ടായ ഈ പരിക്കുകളെല്ലാം യാദൃശ്ചികമാണെന്ന് നിങ്ങൾക്കറിയാം - വിചിത്രമായ അപകടങ്ങൾ... നിർബന്ധിത അവധി - പക്ഷേ പരാതിപ്പെടാൻ ഒന്നുമില്ല.
ഞാൻ ഒരുപാട് പസിലുകൾ ചെയ്യുന്നുണ്ട് - എനിക്ക് അവ ഇത്ര നന്നായി ചെയ്യാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു... ശരീരഭാരം കൂടാതിരിക്കാൻ ഞാന്‍ ശരിക്കും ശ്രമിക്കുന്നു, കാരണം ഞാൻ വ്യായാമം ചെയ്യുകയും ഒരു ബീസ്റ്റിനെപ്പോലെ ഓടുകയും ചെയ്യുന്നു, അത് എന്നെ നല്ല നിലയിൽ നിലനിർത്തുന്നു, എന്നാലിപ്പോൾ എനിക്ക് വ്യായാമം ചെയ്യാനോ കുറച്ചുനേരം ഓടാനോ കഴിയില്ല.
വ്യായാമം ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഞാൻ എന്തുചെയ്യും.. ഞാൻ കഴിക്കും.. പിന്നെ ഞാൻ ഒരു മധുരപലഹാര മോണസ്റ്ററായി മാറുന്നു...ശരി, അത്രയേ ഉള്ളൂ.. വേറെ എന്താണ് എനിക്ക് നഷ്ടമായത്.. ഒന്നുമില്ല.. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഉടൻ അപ്ഡേറ്റ് ചെയ്യാം.
നിങ്ങളെയെല്ലാം സ്നേഹിക്കുന്നു... ഡോണ്ട് വറി...നിങ്ങള്‍ക്ക് വലിയ സ്നേഹവും ചുംബനങ്ങളും ആലിംഗനങ്ങളും...മിസ്സിംഗ് ഇന്‍ ആക്ഷന്‍...’’ എന്ന് കുറിച്ചാണ് രാശ്മിക തന്റെ ആരോഗ്യത്തെക്കുറിച്ച് ആരാധകരുമായി പങ്കിട്ടിരിക്കുന്നത്.
അപകടത്തെത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. രശ്മികയ്ക്ക് നീണ്ട കാലത്തേക്ക് വിശ്രമം ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രമായി പരിശീലനം നടത്തുന്ന, പ്രഫഷണൽ അത്‌ലറ്റുകൾക്ക് വരാനിടയുള്ള പരുക്കാണ് രശ്മികയ്ക്ക് സംഭവച്ചിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആറ് ആഴ്ചത്തെ വിശ്രമമാണ് താരത്തിന് നിർദേശിച്ചിരിക്കുന്നത്.










‘രണബാലി’, ‘മൈസ’ എന്നിവയുൾപ്പെടെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് രശ്മികയുടേതായി പുറത്തിറങ്ങാനുള്ളത്. നവാഗതനായ രവീന്ദ്ര പുല്ലെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മൈസ’. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസർ വലിയ ചർച്ചയായിരുന്നു. വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ‘രണബാലി’യാണ്. 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥ പറയുന്ന ബ്രിട്ടീഷ് ഭരണകാലം പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു പീരിയഡ് ആക്ഷൻ ഡ്രാമയാണിത്. താരത്തിന്റേതായി ഏറ്റവുമൊടുവില്‍ റിലീസായത് ബോളിവുഡ് ചിത്രമാണ് ‘കോക്ക് ടെയില്‍ 2’ ആണ്.

Tags

  • rashmika mandanna
  • rashmika mandanna share her health update
  • mysa movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Ravi Mohan emotional about his debut direction (Image Source: Instagram)

‘കുടുംബത്തിന്റെ കൈയടി, അപ്പയുടെ മുഖത്തു കണ്ട സന്തോഷം; ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണിത്...’​ വൈകാരിക കുറിപ്പുമായി രവി മോഹന്‍

Kalyani Panicker  (Image Source: Instagram)

ഹാള്‍ട്ടര്‍ നെക്ക്ക്രോപ്പ് ടോപ്പും ഹൈ-സ്ലിറ്റ് മാക്സി കോ- ഓര്‍ഡ് സെറ്റില്‍ ഹോട്ട് ലുക്കില്‍ കല്യാണി പണിക്കര്‍; ബീച്ച് സൈഡ് ചിത്രങ്ങളില്‍ ഗ്ലാമറസ്സായി താരപുത്രി

Meenakshi Dileep (Image Source: Instagram)

ഓഫ് വൈറ്റ് അനാര്‍ക്കലി ഗൗണില്‍ ചെറുപുഞ്ചിരിയോടെ എലഗന്റ് ലുക്കില്‍ മീനാക്ഷി; ദിലീപിന്റെ സ്വന്തം മീനൂട്ടിയുടെ ചിത്രത്തിന് ലൈക്കടിച്ച് അമ്മ മഞ്ജുവാര്യര്‍

Zeenath about issue between shwetha menon and ramesh pisharody (Image Source: Instagram)

‘പക്വതയില്ലാതെ ചെയ്തു, ഈ ചതിക്ക് പിഷാരടിയോട് ശ്വേത മാപ്പ് പറയണം; ‘എന്താണ് പരിപാടി?’യെന്ന് ശ്വേതയോട് വിളിച്ച് ചോദിക്കാനിപ്പോള്‍ പേടിയാണ്...’ സീനത്ത്

 ' മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' ; യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍

' മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' ; യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍

Dhyan Sreenivasan about CM VD Satheeshan (Image Source: Instagram)

‘മനസിലുള്ളതെല്ലാം തുറന്നുപറയുന്ന, അതേപടി പുറത്തു കാണിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സിഎം വിഡി സതീശന്‍ സര്‍...’ ധ്യാന്‍ ശ്രീനിവാസന്‍

Comments