നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'യുടെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ സിനിമ ലോകത്തും ആരാധകർക്കിടയിലും വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ശ്രീരാമനായി രൺബീർ കപൂറും, സീതയായി സായി പല്ലവിയും എത്തുമ്പോൾ, കന്നഡ സൂപ്പർതാരം യാഷ് ആണ് ഭയപ്പെടുത്തുന്നതും ഗാംഭീര്യമുള്ളതുമായ രാവണന്റെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.
ഇതിനിടയിൽ യാഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ് പങ്കുവെച്ച രസകരമായ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ട്രെയിലർ പുറത്തിറങ്ങി ഒരു ദിവസത്തിന് ശേഷം രാധിക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെണ്ടുമല്ലി പൂമാലകൾ കൊണ്ട് അലങ്കരിച്ച കൂറ്റൻ രാവണ പ്രതിമയ്ക്ക് മുന്നിൽ, കടൽത്തീരത്തിന്റെ മനോഹരമായ പശ്ചാത്തലത്തിൽ വെള്ള പ്രിന്റഡ് മാക്സി ഡ്രസും സൺഗ്ലാസും ധരിച്ച് പോസ് ചെയ്യുന്ന ചിത്രമാണ് രാധിക പങ്കുവെച്ചിരിക്കുന്നത്.

‘അറിയുന്നവർക്ക് അറിയാം ’എന്ന അടിക്കുറിപ്പിനൊപ്പം ഒരു സ്മൈലി ഇമോജിയും കണ്ണ് ദൃഷ്ടി തടയാനുള്ള എവിൾ ഐ ഇമോജിയും രാധിക ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. യാഷ് രാവണനായി അഭിനയിക്കുന്നതുകൊണ്ട് ഈ ചിത്രത്തിന് ഏറെ പ്രത്യേകതയുണ്ടെന്നാണ് ആരാധകർ കമന്റുകളിൽ പറയുന്നത്.
കാജല്‍ അഗർവാൾ, രാകുൽ പ്രീത് സിംഗ്, സണ്ണി ഡിയോൾ, അരുൺ ഗോവിൽ, രവി ദുബെ, വിവേക് ഒബ്റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. രണ്ട് ഭാഗങ്ങളിലായി റിലീസാവുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പുറത്തിറങ്ങും.
2016 ഡിസംബർ 9-നാണ് യാഷും രാധികയും വിവാഹിതരായത്. ഒരു ടെലിവിഷൻ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. പിന്നീട് നിരവധി സിനിമകളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. ആര്യ, യഥർവ് എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. അതേസമയം രാവണന്റെ ലുക്കിലുള്ള യാഷിന്റെ പ്രകടനം സിനിമയിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Comments