മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ...’ എന്ന ഗാനത്തിന്റെ പിറവിക്ക് പിന്നിലെ കഥ വെളിപ്പെടുത്തി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി.. സംഗീത സംവിധായകന് എം.ജി രാധാകൃഷ്ണന്റെ അനുസ്മരണ ദിനത്തിലാണ് അദ്ദേഹത്തോടൊപ്പം ചെയ്ത പാട്ടിന്റെ ഓര്‍മ്മകള്‍ കൈതപ്രം വിവരിച്ചത്.
ലളിത -ഭക്തിഗാനങ്ങളുടെ ലോകത്തേക്ക് തന്നെ ആനയിച്ച ഗുരുനാഥനാണ് എം.ജി രാധാകൃഷ്ണന് എന്ന് കൈതപ്രം കുറിച്ചു. ഈ ഗാനം സംഗീതചികിത്സയായി ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നല്‍കിയതായും കൈതപ്രം കുറിപ്പില്‍ പറയുന്നു.
കൈതപ്രം പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അമ്പലപ്പുഴേ എന്ന് തുടങ്ങുന്ന പ്രിയൻ ചിത്രത്തിലെ എന്റെ ഗാനം. എം.ജി ശ്രീകുമാർ, ചിത്ര എന്നിവർ ആലപിച്ച ഗാനം. സംഗീതം ചെയ്തത് എം.ജി രാധാകൃഷ്ണൻ ആണ്. എം.ജി. ആര് എനിക്ക് രാധാകൃഷ്ണൻ ചേട്ടനാണ്. എന്റെ ലളിത-ഭക്തി-ഗാനങ്ങളുടെ ലോകത്തേക്ക് ആനയിച്ച ഗുരുനാഥൻ. മദ്രാസിലായിരുന്നു കമ്പോസിങ്ങും റെക്കോർഡിങ്ങും.
P.V.G ആണ് പ്രൊഡ്യൂസർ. മദ്രാസിലേക്കു പോകാനുള്ള ദിവസം ഞാൻ വേറൊരു പ്രോഗ്രാം ഏറ്റു പോയിരുന്നു. കരുനാഗപ്പള്ളി വെള്ളനാതുരുത്തിൽ ഒരു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ ദക്ഷിണാമൂർത്തി സ്വാമിയോടൊപ്പം ഞാനും പങ്കെടുക്കുകയായിരുന്നു പരിപാടി. അവിടെ നിന്ന് മദ്രാസ് ട്രെയിനിൽ കൊല്ലം സ്റ്റേഷനിൽ നിന്ന് യാത്ര.
ചിത്രത്തിന്റെ പേര് അദ്വൈതം. എഴുതുന്നത് പ്രണയഗാനം. അമ്പലപ്പേര്-സ്ഥലപ്പേര് വെച്ച് തുടങ്ങാൻ തീരുമാനിച്ചു. 'താനിനാനിനാ' എന്ന് രാധാകൃഷ്ണൻ ചേട്ടൻ പാടിയപ്പോൾ "അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ" എന്ന് കാമുകിയോട് പറയുന്ന വാക്യം കൃത്യമായി കിട്ടി.
രാത്രി തൊഴുതു മടങ്ങുമ്പോൾ മങ്ങി നിൽക്കുന്ന കൽവിളക്കുകളുടെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുക എന്റെയൊരു പതിവാണ്. പല്ലവിയിൽ അങ്ങനെ പാടികയറി. അമ്പലപ്പുഴ നാടകശാല, വിവാഹരംഗം, നാലാളറിയേ കൈപിടിക്കുന്ന ആദ്യാനുഭൂതി ഇങ്ങനെ പാട്ട് കയറിക്കയറി പോകുമ്പോൾ പ്രിയന്, സ്വന്തം നാടിന്റെ പാട്ടായി അത് ഹൃദയം നിറച്ചു.
പിറ്റേന്ന് റെക്കോർഡിങ്ങിന് ശ്രീകുട്ടനും ചിത്രയും നേരിട്ട് പാടാനെത്തി. പാര്‍ഥസാരഥിയുടെ വീണ ആദ്യാവസാനം മിന്നി. എന്റെ മനസ്സ് പറഞ്ഞു: ഇത് എവർഗ്രീൻ ഹിറ്റായിരിക്കും. പ്രിയൻ പിന്നീട് പല ഇന്റർവ്യൂവിലും ഈ ഗാനം പ്രിയന്റെ ഏറ്റവും പ്രിയതരമാണെന്ന് ആവർത്തിച്ചു പറഞ്ഞു.
സാക്ഷാൽ ചിത്രയോടൊപ്പം ഈ ഡ്യൂയറ്റ് വേദിയിൽ പാടാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്..വിദേശങ്ങളിൽ ഒരുപാട് വേദികളിൽ പല ഗായികമാരോടൊപ്പം പാടിയതിൽ പ്രിയ ഗായിക സംഗീതയുടെ പേര് പ്രത്യേകം പറയാനുണ്ട്. ഈ ഗാനം സംഗീതചികിത്സയായി ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നൽകിയിട്ടുണ്ട് എന്ന പ്രത്യേക അനുഭവം കൂടെ പറയാനുണ്ട്.

Comments