ഇന്ത്യന്‍ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. അനൗണ്‍സ് ചെയ്ത നാള് ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മികച്ച ദൃശ്യവിരുന്നൊരുക്കി പ്രേക്ഷകരുടെ മുന്നിലേക്ക് ഇക്കഴിഞ്ഞ ദിവസമെത്തിയ ട്രെയിലര്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ഇപ്പോഴിതാ അതിനു പിന്നാലെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ചും രണ്‍ബീര്‍ കപൂറിന് ഉപദേശം നല്‍കിയും സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കിടുകയാണ് പ്രശസ്ത നടൻ നിതീഷ് ഭരദ്വാജ്. ചിത്രം ആഗോളതലത്തില്‍ ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നാഴികല്ലായി മാറുമെന്നും മികച്ച ഇതരഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം 100 ശതമാനവും രാമായണത്തിന് ലഭിക്കുമെന്നും സത്യജിത് റായിക്കും ശേഖർ കപൂറിനും ശേഷം ലോക സിനിമയ്ക്ക് ഇന്ത്യ നല്കുന്ന അടുത്ത സമ്മാനമാണ് നിതേഷ് തിവാരി എന്ന സംവിധായകനെന്നും, ചിത്രത്തിലെ പ്രൊഡക്ഷൻ ഡിസൈനിനും ഛായാഗ്രഹണത്തിനും നിരവധി അവാർഡുകള്‍ ലഭിക്കുമെന്നും നിതീഷ് കുറിച്ചു. ഒപ്പം രണ്‍ബീറിന് ഉപദേശവും നല്‍കിയിട്ടുണ്ട് താരം.
‘‘രാമായണത്തിന്റെ ട്രെയിലറിനെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ...
ഇതരഭാഷാ ചിത്രത്തിനുള്ള ഓസ്കാർ 100 ശതമാനവും ലഭിക്കും. നമിത്തിന് ആശംസകള്‍... സത്യജിത് റായ്, ശേഖർ കപൂർ എന്നിവർക്ക് ശേഷം ലോക സിനിമയ്ക്ക് ഭാരത് നൽകുന്ന അടുത്ത സമ്മാനമാണ് നിതേഷ് തിവാരി. പ്രൊഡക്ഷൻ ഡിസൈനിനും ഡിഒപിക്കും പതിനായിരക്കണക്കിന് അവാർഡുകൾ കിട്ടും. വിഎഫ്എക്സും എഐ സാങ്കേതികവിദ്യയും സമർത്ഥമായി ഉപയോഗിച്ച് രാമന്റെ കാലഘട്ടത്തെ അതിമനോഹരമായാണ് സിനിമയില്‍ പുനഃസൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയുമായി സഹകരിച്ച സംഗീത ഇതിഹാസം ഹാൻസ് സിമ്മറിന് നന്ദി. രണ്‍ബീർ കപൂറും രണ്‍വീർ സിംഗും തോല്‍പ്പിക്കാനാവാത്ത രണ്ട് കരുത്തുറ്റ താരങ്ങളായി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. യാഷിന് ആഗോള സിനിമയിലേക്ക് സ്വാഗതം.
രണ്‍ബീര്‍ കപൂര്‍, ഒരു നടനെന്ന നിലയിൽ നിങ്ങളെ എപ്പോഴും സ്നേഹിച്ചിരുന്നു, പക്ഷേ ഇപ്പോൾ ഭാരതത്തിന്റെ പൈതൃകം, മൂല്യങ്ങൾ, സംസ്കാരം, ധാർമ്മികത എന്നിവ ഉയർത്തിപ്പിടിക്കുന്നതിനുള്ള നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം ആരംഭിക്കുന്നു. അതിനാല്‍ സ്വർണഖനി തരാമെന്ന് പറഞ്ഞാല്‍ പോലും ‘അനിമല്‍’ പോലുള്ള സിനിമകള്‍ ഇനി ചെയ്യരുത്. സ്വന്തം വാക്കുകളെ മലിനമാക്കരുത്. നിങ്ങളുടെ അഭിനയ വൈദഗ്ധ്യത്തെ തൃപ്തിപ്പെടുത്താൻ ഭാരതത്തിന് മതിയായ കഥകളുണ്ട്.
ഭാരതീയർ സായ് പല്ലവിയെ സീതയായി പൂർണ്ണമനസ്സോടെ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കൂടാതെ സിനിമയിലെവിടെയെങ്കിലും മൃദംഗത്തിനും മഞ്ജിരയ്ക്കും ഇടയിൽ തുളസിദാസ് ജിയുടെ ചൗപൈകൾ കേൾക്കാനും എനിക്ക് കഴിഞ്ഞു. ഓരോ ഭാരതീയന്റെയും ആത്മാവിലുള്ള ഈ മഹാകാവ്യത്തിന്റെ ഉറച്ച സ്വത്വം അതാണ്. ഈ മഹത്തായ കൃതി നിർമ്മിക്കാനുള്ള നിതേഷിന്റെ കഠിനാധ്വാനത്തോടുള്ള എന്റെ ആദരസൂചകമായി കുറഞ്ഞത് 5 തവണയെങ്കിലും ‘രാമായണ’ കാണാൻ ഞാൻ ആഗ്രഹിക്കുന്നു...’’ എന്നാണ് നിതീഷ് ഭരദ്വാജ് കുറിച്ചത്. നിതീഷിന്റെ സുദീര്‍ഘമായ ഈ കുറിപ്പ് വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ദൂരദർശന്റെ മഹാഭാരതം പരമ്പരയിൽ കൃഷ്ണനായി വേഷമിട്ട് ശ്രദ്ധനേടിയ അഭിനേതാവാണ് നിതീഷ് ഭാരദ്വാജ്. ടെലിവിഷൻ പരമ്പരകൾക്കുപുറമേ ഹിന്ദി, മറാഠി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പത്മരാജന്റെ ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയിലെ ‘ഗന്ധര്‍വ്വനാ’യി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലും നിതീഷ് പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ദിവസം ബ്രഹ്മമുഹൂര്ത്തമായ പുലര്‍ച്ചെ 4.15 നാണ് പുറത്തുവിട്ടത്. അതോടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവും ‘രാമായണ’ ട്രെയ്ലര് ആയി മാറി. രണ്ട് ഭാഗങ്ങളായി പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ വന്‍ കാഴ്ച നേടുകയാണ്. ശ്രീരാമനായി രണ്‍ബീര്‍ കപൂര്‍ എത്തുന്ന ചിത്രത്തില്‍ സീതാദേവിയായി എത്തുന്നത് സായ് പല്ലവിയാണ്. രാവണനായി എത്തുന്നത് കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ നേടിയ യഷ് ആണ്.
മലയാളികളുടെ പ്രിയതാരം ശോഭനയാണ് രാവണന്റെ അമ്മ കൈകേസിയായി എത്തുന്നത്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ഹനുമാനെ അവതരിപ്പിക്കുന്നത്. ദൂരദർശനിലെ രാമായണം പരമ്പരയില്‍ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദശരഥ മഹാരാജാവിന്റെ കഥാപാത്രമാണ് അരുണ്‍ അവതരിപ്പിക്കുന്നത്. കൈകേയി ആകുന്നത് ലാറ ദത്തയാണ്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും ഇന്ദ്രനായി കുണാൽ കപൂറും വേഷമിടുന്നുണ്ട്. രണ്ട് ഓസ്കര് ജേതാക്കള്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നതും പ്രത്യേകതയാണ്. ഹാന്‍സ് സിമ്മറും എ ആര് റഹ്മാനുമാണ് ചിത്രത്തിന് സംഗീതം പകരുന്നത്. 75 കോടിക്കാണ് രാമായണ രണ്ട് ഭാഗങ്ങളുടെയും മ്യൂസിക് റൈറ്റ്സ് ടി സിരീസ് സ്വന്തമാക്കിയിരിക്കുന്നത്. ദീപാവലി റിലീസ് ആയാണ് ആദ്യ ഭാഗം തിയറ്ററുകളില്‍ എത്തുക.

Comments