തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. ട്രെയിൻ കൊച്ചുവേളി റെയില്‍വേ സ്റ്റേഷൻ കഴിഞ്ഞ് മുന്നോട്ടു പോകുമ്പോഴാണ് സംഭവം. നൂറടി പാലത്തിന് സമീപത്താണ് രണ്ടുപേര്‍ ചാടിയതായി സംശയിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഒരു മണിക്കൂറോളം പൊലീസ് തെരച്ചിൽ നടത്തിയിട്ടും ആരെയും കണ്ടെത്താൻ സാധിച്ചില്ല.
ഒരു യുവാവ് യുവതിയുടെ കയ്യില്‍ പിടിച്ച് ചാടുകയായിരുന്നു എന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചത്. റെയില്‍വേ പൊലീസും തുമ്പ പൊലീസും സ്ഥലത്തെത്തി സംയുക്തമായി തിരച്ചില്‍ നടത്തി. രാത്രി സമയവും പ്രതികൂല കാലാവസ്ഥയുമായതിനാൽ തെരച്ചിൽ അധികനേരം തുടരാനായില്ല.
രാത്രി നടത്തിയ പരിശോധനയില്‍ ആരെയും കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയായതിനാല്‍ തിരച്ചില്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. യാത്രക്കാര്‍ പറഞ്ഞ വിവരം മാത്രമെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. അതേസമയം, രണ്ട് പേർ ട്രാക്കിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ആ സമയത്ത് അവിടെയുണ്ടായിരുന്ന ഗാർഡ് പറഞ്ഞു.

Comments