തിരുവനന്തപുരം: മധ്യകേരളം പ്രളയഭീതിയിലാണെങ്കിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണെങ്കിലും പിഎസ്‌സിക്ക് കുലുക്കമില്ല. അവർ നിശ്ചയിച്ച സമയത്തു തന്നെ പരീഷ നടത്തും. അതേസമയം സ്വന്തം പിഴവിൽ ചോദ്യ പേപ്പർ ചോർന്നാൽ പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്യുമെന്ന് ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തുന്നു. ഗതാഗതസൗകര്യം പോലും ഇല്ലാതെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ടാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.
കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്, കെടിഡിസിയില്‍ സ്റ്റോര്‍മാന്‍, ബവ്റിജസ് കോര്‍പറേഷനില്‍ എല്‍ഡി ക്ലാര്‍ക്ക് (നേരിട്ടും തസ്തികമാറ്റം വഴിയും) എന്നീ തസ്തികകളിലേക്കുള്ള ടെന്‍ത് ലെവല്‍ കോമണ്‍ പ്രിലിംസ് പരീക്ഷയുടെ രാവിലെയും ഉച്ചയ്ക്കുമായുള്ള മൂന്നും നാലും ഘട്ട പരീക്ഷയാണ് ഇന്നു നടക്കുന്നത്. ജൂലൈ 18 ന് ഇതേ പരീക്ഷയുടെ രണ്ടാംഘട്ടത്തില്‍ ചോദ്യപ്പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് മാറ്റിയ പരീക്ഷ ഓഗസ്റ്റ് 22നാണ് നടക്കുന്നത്.
സംസ്ഥാനത്ത് 749 കേന്ദ്രങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായതിനാൽ പരീക്ഷ മാറ്റാനാകില്ലെന്നാണ് പിഎസ്‌സി അധികൃതർ പറയുന്നത്. എന്നാൽ, ഇന്ന് എഴുതാൻ സാധിക്കാത്തവർക്ക് 22 നടക്കുന്ന പരീക്ഷയ്ക്ക് ഒപ്പം അവസരം നൽകണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.

Comments