മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്ത ‘തുടരും’ മലയാളത്തിൽ അന്നു നിലനിന്ന കളക്ഷൻ റെക്കോർഡുകളെ തിരുത്തി ചരിത്രം കുറിച്ച സിനിമയായിരുന്നു. അതിനു ശേഷം ഈ കോമ്പോ വീണ്ടും ഒരുമിക്കുന്നു എന്നറിഞ്ഞപ്പോള്‍ പ്രേക്ഷകരും സന്തോഷത്തിലായി. ‘അതിമനോഹരം’ എന്ന് പേരിട്ട സിനിമ ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ് ഇൻസ്പെക്ടറുടെ കഥയാണ് പറയുന്നത്. സിനിമയുടെ പോസ്റ്ററുകളും ഓരോ അപ്ഡേഷനുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മീര ജാസ്മിനാണ്. വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മീരാ ജാസ്‌മിനും ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍.
ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ പുര്‍ത്തിയായിക്കിയിരിക്കുന്ന മീര ജാസ്‌മിന് നന്ദി കുറിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചില വിടവാങ്ങലുകൾ ഒരിക്കലും എളുപ്പമല്ലെന്നും താരം അവശേഷിപ്പിച്ച ഓർമ്മകൾ ഈ യാത്രയെ യഥാർത്ഥത്തിൽ ‘അതിമനോഹരം’ ആക്കുന്നുവെന്നുമാണ് തരുണ്‍ മൂര്‍ത്തി കുറിച്ചത്.
‘‘ഒടുവിൽ, നമ്മുടെ നായികയോട് വിടപറയുന്നു....
മീര, ഞങ്ങളുടെ സെറ്റിലേക്ക് നിങ്ങൾ കൊണ്ടുവന്ന സന്തോഷത്തിനും, ഊഷ്മളതയ്ക്കും, മനോഹരമായ ഊർജ്ജത്തിനും നന്ദി. ചില വിടവാങ്ങലുകൾ ഒരിക്കലും എളുപ്പമല്ല, പക്ഷേ നിങ്ങൾ സമ്മാനിച്ച ഓർമ്മകളാണ് ഈ യാത്രയെ യഥാർത്ഥത്തിൽ ‘അതിമനോഹരം’ ആക്കുന്നത്....’’ എന്ന് കുറിച്ചാണ് മീര ജാസ്മിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ തരുണ്‍ മൂര്‍ത്തി പങ്കിട്ടിരിക്കുന്നത്. തരുണിന്റെ പോസ്റ്റിനു മറുപടിയായി, ‘എല്ലാ പിന്തുണയ്ക്കും വിശ്വാസത്തിനും അത്ഭുതകരമായ ഓർമ്മകൾക്കും നന്ദി. നിങ്ങളുടെ വിഷന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു പദവിയാണ്. അടുത്തത് വരെ ... വീണ്ടും ഒരുമിച്ച് മാജിക് സൃഷ്ടിക്കാൻ കാത്തിരിക്കുന്നു....’ എന്നാണ് മീര ജാസ്മിന്‍ കുറിച്ചിരിക്കുന്നത്.

ആഷിക്ക് ഉസ്മാൻ പ്രൊഡയ്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രമാണ് അതിമനോഹരം. ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വലിയൊരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷമാക്കുന്നു. ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്.

Comments