അമേരിക്കയിലെയും ഇന്ത്യയിലെയും ഗതാഗത സംസ്കാരത്തിലെ വ്യത്യാസങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ച നടക്കുകയാണ്. അമേരിക്കയിൽ ജോലിക്കായി താമസിക്കുന്ന ഹർഷ് എന്ന ഇന്ത്യൻ യുവാവാണ് ഗതാഗതക്കുരുക്കിൽ പെട്ടപ്പോഴുള്ള ഇവിടുത്തെ ഡ്രൈവർമാരുടെ അസാധാരണമായ സംയമനത്തെയും പൗരബോധത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്. റോഡിലുണ്ടായ ഒരു വാഹനാപകടത്തെ തുടർന്ന് മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങിയ അനുഭവമാണ് ഇദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിട്ടും അവിടെയുണ്ടായിരുന്ന വാഹനയാത്രക്കാർ കാണിച്ച ശാന്തത തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഹർഷ് പറയുന്നു. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിച്ചും അനാവശ്യമായി ഹോൺ മുഴക്കാതെയും റോഡ് തെളിയുന്നത് വരെ യാതൊരുവിധ തിടുക്കവുമില്ലാതെ അവർ കാത്തിരുന്നു. മറ്റ് വണ്ടികളെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകാൻ ആരും തന്നെ ശ്രമിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ സ്ഥിതിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് യുവാവ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലാണെങ്കിൽ അല്പസമയം ബ്ലോക്കിൽ കിടന്നാൽ ഉടൻ തന്നെ ആളുകൾ ഹോൺ അടിക്കാൻ തുടങ്ങുമെന്നും, എന്നാൽ ഇവിടെ ആരും ഹോൺ അടിക്കുകയോ തിടുക്കം കൂട്ടുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നു. എല്ലാവർക്കും പെട്ടെന്ന് വീട്ടിലെത്തണമെന്നുണ്ടെങ്കിലും, റോഡ് ക്ലിയർ ആകാതെ എത്ര തള്ളിക്കയറിയാലും കാര്യമില്ലെന്ന് ഇവിടുത്തെ ഡ്രൈവർമാർക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ഡ്രൈവർമാരുടെ ഈ ഉയർന്ന പൗരബോധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിലർ യുവാവിന്റെ നിരീക്ഷണങ്ങൾ പൂർണ്ണമായും ശരിവെച്ചപ്പോൾ, മറ്റ് ചിലർ രണ്ട് രാജ്യങ്ങളിലെയും സാഹചര്യങ്ങൾ തമ്മിലുള്ള താരതമ്യത്തെ ചോദ്യം ചെയ്യുകയും ചെയ്തു. എങ്കിലും വിദേശത്തെ ട്രാഫിക് സംസ്കാരത്തെക്കുറിച്ചുള്ള ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്.

Comments