ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന നടിയാണ് ശോഭിത ധൂലിപാല. ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും ശോഭിത സുപരിചിതയാണ്. നടൻ നാഗ ചൈതന്യയാണ് താരത്തിന്റെ ഭർത്താവ്.
സിനിമയിലെ അഭിനയത്തിന് പുറമെ തന്റെ തുറന്ന നിലപാടുകളിലൂടെയും ശോഭിത പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ പഴയൊരു അഭിമുഖം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ശോഭിത സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെക്കുറിച്ച് ആര്‍ക്കും അറിയാത്തൊരു രഹസ്യം പറയാമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശോഭിത. 'എനിക്ക് വളരെ ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. ഇടതുപക്ഷ ചിന്താഗതിയുള്ള ലിബറല്‍ ആണ് ഞാന്‍. ഒരു നാള്‍ കമ്യൂണിസം വിജയിക്കും എന്നെനിക്ക് ഉറപ്പാണ്'- എന്നാണ് ശോഭിത പറയുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ താരത്തിന്റെ നിലപാടിന് കയ്യടിച്ചും വിമര്‍ശിച്ചുമൊക്കെ നിരവധി പേരാണ് എത്തുന്നത്.
2016 ല്‍ രമണ്‍ രാഘവ് 2.0 യിലൂടെയാണ് ശോഭിത കരിയര്‍ ആരംഭിക്കുന്നത്. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെയാണ് മലയാളത്തില്‍ അരങ്ങേറുന്നത്. കാലാകന്ധി, ഗുണ്ടാചാരി, ഷെഫ്, മൂത്തോന്‍, കുറുപ്പ്, പൊന്നിയിന്‍ സെല്‍വന്‍, മങ്കി മാന്‍ തുടങ്ങിയ ചിത്രങ്ങളിലും മെയ്ഡ് ഇന്‍ ഹെവന്‍, ബാര്‍ഡ് ഓഫ് ബ്ലഡ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചു.

Comments