ചെന്നൈ: നടി തൃഷയെക്കുറിച്ചുള്ള വിവാദമായ 'ദ്വയാർത്ഥ' പരാമർശത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത ഡിഎംകെ എംഎൽഎയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ നാല് മണിക്കൂറിന് ശേഷം പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്നാട് പോലീസിന് ഉത്തരവ് നൽകിയിരുന്നു. അന്വേഷണവുമായി എപ്പോൾ ആവശ്യപ്പെട്ടാലും സഹകരിക്കണമെന്ന് കോടതി അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തഞ്ചാവൂരിൽ കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ യോഗത്തിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യോഗത്തിനിടയിൽ ആൾക്കൂട്ടത്തിൽ നിന്ന് "തൃഷ, തൃഷ" എന്ന് വിളിച്ചപ്പോൾ ഉദയനിധി അശ്ലീലവും ദ്വയാർത്ഥവുമായ രീതിയിൽ മറുപടി നൽകിയെന്നാണ് പരാതി. സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കൽ, അസഭ്യമായ വാക്കുകൾ ഉപയോഗിക്കൽ, കലാപത്തിന് പ്രേരിപ്പിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങി ഒൻപതോളം വകുപ്പുകൾ പ്രകാരമാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ പാർട്ടിയുടെ കേന്ദ്ര ജില്ലാ വനിതാ വിങ് ഓർഗനൈസർ എസ്. ഭൈരവി തഞ്ചാവൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും ദേശീയ വനിതാ കമ്മീഷനിലും പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച് സ്ത്രീകളിൽ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഉദയനിധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

Comments