ചെന്നൈ: കാവേരി ജലതർക്കവുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിനെതിരെ തഞ്ചാവൂരിൽ നടന്ന ഡിഎംകെ പ്രക്ഷോഭത്തിനിടെയായിരുന്നു ചൊവ്വാഴ്ച തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവത്തിന്റെ തുടക്കം. തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ ഉദയനിധി സംസാരിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്നവർ നടി തൃഷയുടെ പേര് പറഞ്ഞ് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
സദസ്സിൽ ‘തൃഷ’, ‘തൃഷ’..എന്ന വിളി ഉയർന്നപ്പോൾ, "വെള്ളം എവിടെനിന്ന് വന്നാലും, വന്നാലും ഇല്ലെങ്കിലും അവിടെ വെള്ളം വരണം" എന്ന അർത്ഥം വരുന്ന ഒരു പരാമർശം ഉദയനിധി നടത്തി വിജയ്‌യും തൃഷയും തമ്മിൽ ഉണ്ടെന്ന് പറയപ്പെടുന്ന ബന്ധത്തെ മുൻനിർത്തി ഈ പരാമർശം ദ്വയാർത്ഥ പ്രയോഗവും അശ്ലീലവും നിറഞ്ഞതാണെന്ന രീതിയിൽ വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ, താൻ കാവേരി നദിയെക്കുറിച്ചു മാത്രമാണ് സംസാരിച്ചത് എന്ന നിലപാടിലാണ് ഉദയനിധി.
വിജയുടെ പാർട്ടിയായ ടിവികെ, ബിജെപി, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ ഉദയനിധിയുടെ പരാമർശത്തിനെതിരെ ശക്തമായി രംഗത്തുവന്നു. പൊതുവേദിയിൽ സ്ത്രീകളെ അപമാനിക്കുന്ന വിധത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് എതിരാളികൾ രംഗത്തുവന്നത്. ടിവികെ നേതാക്കൾ ദേശീയ വനിതാ കമ്മീഷനെ സമീപിക്കുകയും ഉദയനിധിക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിട്ടു.

Comments