തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിൽ തീപിടുത്തം. നിർമ്മാണത്തിൽ ഇരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീ പിടിച്ചത്. മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്ന് പ്രാഥമിക നിഗമനം. എ സിയുടെ പണികളാണ് നടന്നിരുന്നത്. എസിയുടെ ഇൻസുലേഷൻ തകരാറായതാണ് തീപിടുത്തം ഉണ്ടാകാൻ കാരണം.
രണ്ടു യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. വടക്കാഞ്ചേരിയിൽ നിന്നും തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ മെഡിക്കൽ കോളേജിലേക്ക് എത്തി. നിലവിൽ തീ നിയന്ത്രണത്തിലെന്ന് പൊലീസ് അറിയിച്ചു.

Comments