
സിനിമയിലെ തിളക്കമുള്ള വേഷങ്ങൾക്കപ്പുറം മാതൃത്വത്തിന്റെ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണ് നടി ഇലിയാന ഡിക്രൂസ്. തന്റെ മകൻ കോവ ഫീനിക്സ് ഡോളന്റെ മൂന്നാം പിറന്നാൾ സ്നേഹനിർഭരമായ കുറിപ്പോടെ ആഘോഷിച്ചിരിക്കുകയാണ് താരം. മകൻ കഴിഞ്ഞ വർഷങ്ങളിൽ എത്രമാത്രം വളർന്നു എന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ഇലിയാനയുടെ വാക്കുകൾ.
ഒക്ടോപസ് രൂപത്തിലുള്ള ഒരു ബലൂൺ പിടിച്ചുനിൽക്കുന്ന മകൻ കോവയുടെ മനോഹരമായ ചില മോണോക്രോം ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചു. ചിത്രങ്ങൾക്ക് അടിക്കുറിപ്പായി ലളിതമായി '3' എന്ന് എഴുതി, ഒപ്പം നിരവധി സ്നേഹനിർഭരമായ ഇമോജികളും ചേർത്തിട്ടുണ്ട്.
ഒക്ടോപസ് രൂപത്തിലുള്ള ഒരു ബലൂൺ പിടിച്ചുനിൽക്കുന്ന മകൻ കോവയുടെ മനോഹരമായ ചില മോണോക്രോം ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചു. ചിത്രങ്ങൾക്ക് അടിക്കുറിപ്പായി ലളിതമായി '3' എന്ന് എഴുതി, ഒപ്പം നിരവധി സ്നേഹനിർഭരമായ ഇമോജികളും ചേർത്തിട്ടുണ്ട്.
2023-ലായിരുന്നു ഇലിയാനയും മൈക്കൽ ഡോളനും വിവാഹിതരായത്. തീർത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം. താൻ ഗർഭിണിയാണെന്ന വിവരം ഇലിയാന പങ്കുവെക്കുന്നത് വരെ വിവാഹത്തെക്കുറിച്ച് പോലും ആരാധകർ അറിഞ്ഞിരുന്നില്ല. 2023 ഓഗസ്റ്റിലാണ് ദമ്പതികളുടെ മൂത്ത മകൻ ജനിക്കുന്നത്. തുടർന്ന് 2025-ൽ തന്റെ രണ്ടാമത്തെ ആൺകുട്ടിക്ക് കൂടി താരം ജന്മം നൽകി. കിയാനു റാഫേൽ ഡോളൻ എന്നാണ് ഇളയ മകന്റെ പേര്.
2006-ൽ തെലുങ്ക് ചിത്രമായ 'ദേവദാസു'വിലൂടെ അഭിനയരംഗത്തെത്തിയ ഇലിയാന, 'പോക്കിരി', 'ജൽസ', 'കിക്ക്', 'ജുലായി' തുടങ്ങിയ നിരവധി ഹിറ്റ് തെലുങ്ക് ചിത്രങ്ങളിലും തമിഴിൽ 'നൻപൻ' എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2012-ൽ അനുരാഗ് ബസുവിന്റെ 'ബർഫി!' എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിലേക്കും ചുവടുവെച്ചു. 'മെയ് തേരാ ഹീറോ', 'റുസ്തം', 'റെയ്ഡ്', 'മുബാറകൻ' തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഏറ്റവും ഒടുവിൽ വിദ്യാ ബാലൻ, പ്രതീക് ഗാന്ധി എന്നിവർക്കൊപ്പം 'ദോ ഔർ ദോ പ്യാർ' എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.







Comments