ടൊവിനോ തോമസ് നായകനായ 'ഗപ്പി' സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന സംവിധായകനാണ് ജോണ്‍ പോള്‍ ജോര്‍ജ്ജ്. തിയേറ്ററില്‍ മികച്ച വിജയം നേടിയില്ലെങ്കിലും പിന്നീട് ടിവിയിലും മറ്റുമായി എത്തിയപ്പോള്‍ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയൊരു ചിത്രമാണ് ഗപ്പി.
ഇപ്പോഴിതാ, ഗപ്പി തിയേറ്ററുകളിലെത്തിയിട്ട് ഇന്ന് 10 വര്‍ഷം തികയുകയാണ്. തതവസരത്തില്‍ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'' എന്നും, എവിടെയെങ്കിലും, ഒരു ഓര്‍മ്മപ്പെടുത്തലായി, സ്‌നേഹമായി, വിങ്ങലായി,ഒരു ദശാബ്ദമായി ഒപ്പമുണ്ട് ഗപ്പി '', എന്നാണ് ജോണ്‍ പോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധിപേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായി എത്തുന്നത്. '' കാഴ്ചയില്‍ വേദനയുണ്ടെങ്കിലും കരുതലായി ഒരാളുടെ ഒത്തുചേരല്‍ അതായിരുന്നു ഗപ്പി'', ''ഒരേയൊരു ഗപ്പി'' എന്നിങ്ങനെയാണ് ആരാധകര്‍ കമന്റായി കുറിച്ചത്.

2016 ഓഗസ്റ്റ് 5-നാണ് ഗപ്പി റിലീസ് ചെയ്തത്. ടൊവിനോ തോമസ്, ചേതന്‍ ജയലാല്‍, ശ്രീനിവാസന്‍, രോഹിണി, ദിലീഷ് കരമന, സുധീര്‍ കരമന, അലെന്‍സിയര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Comments