സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിന് ശേഷവും പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ പുതുമുഖങ്ങളെപ്പോലും അതിശയിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ജനീലിയയുടെ ജന്മദിനത്തില്‍ റിതേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ആരാധകരുടെ മനം കവരുകയാണ്.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട ബൈക്കോ, നമ്മള്‍ പങ്കിട്ടതും ഒരുമിച്ച് ഒരുക്കിയതും സൃഷ്ടിച്ചതുമായ എല്ലാ ഓര്‍മ്മകളിലൂടെയും ഞാന്‍ കടന്നുപോവുകയായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, എനിക്ക് മാത്രമാണ് പ്രായമാകുന്നത് - നീയാണെങ്കില്‍ ഒട്ടും മാറാതെ അങ്ങനെ തന്നെ നില്‍ക്കുകയാണെന്ന്! എന്നാല്‍ അതോടൊപ്പം തന്നെ, നിനക്ക് എന്നെപ്പോലെ നല്ലൊരു ഭര്‍ത്താവിനെ ലഭിച്ചത് വലിയൊരു ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു.
ഞങ്ങളുടെ കുടുംബത്തെ ഒന്നിച്ചു നിര്‍ത്തുന്ന ആള്‍ക്ക് ജന്മദിനാശംസകള്‍ - ഒരു സൂപ്പര്‍ മോം, മികച്ച മകള്‍, സ്‌നേഹനിധിയായ സഹോദരി, എന്റെ സ്വന്തം വേഡി ബൈക്കോ (ഭ്രാന്തിയായ ഭാര്യ)! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നായിരുന്നു റിതേഷ് കുറിച്ചത്. മക്കള്‍ക്കും ജെനീലിയയ്ക്കുമൊപ്പമുളള മനോഹരമായ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ ഈ രസകരമായ ആശംസകള്‍ക്ക് മറുപടിയുമായി ജെനീലിയയും എത്തി. "എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവുണ്ട് - ആരോട് വേണമെങ്കിലും ചോദിച്ചോളൂ... എന്റേതായിരിക്കുന്നതിന് നന്ദി നവ്രാ" എന്നായിരുന്നു ജെനീലിയയുടെ സ്‌നേഹം നിറഞ്ഞ കമന്റ്.
2003-ൽ പുറത്തിറങ്ങിയ 'തുജെ മേരി കസം' എന്ന ചിത്രത്തിലൂടെയാണ് ജനീലിയയും റിതേഷും ആദ്യം കണ്ടുമുട്ടുന്നത്. ഏകദേശം പത്ത് വർഷത്തോളം നീണ്ട ഇവരുടെ പ്രണയം പാപ്പരാസികൾക്കോ വാർത്താ മാധ്യമങ്ങൾക്കോ പിടികൊടുത്തിരുന്നില്ല. 2012ൽ ഹിന്ദു - ക്രിസ്ത്യൻ ആചാരപ്രകാരം ഇരുവരും വിവാഹിതരായി. . റിയാൻ, റാഹിൽ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.

Comments