നിഷ്കളങ്കമായ പെരുമാറ്റം കൊണ്ടും സംസാരം കൊണ്ടും സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന ഒരുപാട് വീഡിയോകളുണ്ട്. കൊച്ചു കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും വീഡിയോകളാണ് അക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളത്. റീച്ചും ലൈക്കുമൊന്നും നോക്കാതെ വളരെ സാധാരണമായി അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കാറുണ്ട്.
കഥകളും പാട്ടുകളുമൊക്കെ പാടി കൊച്ചുമക്കളുടെ ഏറ്റവുമടുത്ത സുഹൃത്തായി മാറിയിരുന്നത് മുത്തശ്ശനും മുത്തശ്ശിയുമാണ്. ഒരു കാലത്ത് കഥകള്‍ പറഞ്ഞു തന്ന മുത്തശ്ശിക്ക് ഇന്ന് വഴികാട്ടിയാകുന്നത് കൊച്ചുമക്കളാണ്. അവർക്ക് വയസ്സാകുമ്പോള്‍ അവർക്കറിയാത്ത പല കാര്യങ്ങളും കൊച്ചുമക്കള്‍ പഠിപ്പിച്ചു കൊടുക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഹോട്ടല്‍ റൂം ആക്സസ് കാർഡ് ആദ്യമായി ഉപയോഗിക്കുന്ന മുത്തശ്ശിയുടെ നിഷ്കളങ്കമായ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുന്നത്. മുത്തശ്ശി കൗതുകത്തോടെ ഇത് ചെയ്യുന്നതും, വളരെ ക്ഷമയോടെ കൊച്ചുമകള്‍ മുത്തശ്ശിയെ കാർഡുപയോഗിക്കാൻ പഠിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കൊച്ചുമകള്‍ മുത്തശ്ശിക്ക് ഒരു ഹോട്ടല്‍ റൂം ആക്സസ് കാർഡ് നല്‍കി മുറി തുറക്കൂ എന്ന് പറയുന്നതാണ് ആദ്യം കാണുന്നത്. എന്നാല്‍ എന്തുകൊണ്ട് തുറക്കണം? എന്നാണ് സംശയത്തോടെയുള്ള മുത്തശ്ശിയുടെ മറുചോദ്യം. ‘താക്കോല്‍ കൊണ്ട്’ എന്ന് കൊച്ചുമകള്‍ മറുപടി നല്‍കുന്നു. ‘താക്കോല്‍ എവിടെയാണ്?’ എന്നാണ് മുത്തശ്ശിയുടെ അടുത്ത ചോദ്യം. ‘ഞാൻ ഇത് തന്നില്ലേ’ എന്ന് പറഞ്ഞ് കൊച്ചുമകള്‍ പിന്നീട് ആക്സസ് കാർഡിന് നേരെ വിരല്‍ ചൂണ്ടുന്നു. അപ്പോഴും ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന മുത്തശ്ശി ഇതുകൊണ്ടെങ്ങനെയാണ് വാതില്‍ തുറക്കുന്നത് എന്ന് ചോദിക്കുന്നത് കാണാം.
തുടർന്ന് ഹോട്ടല്‍ റൂമിന്റെ വാതിലില്‍ ആക്സസ് കാർഡ് എങ്ങനെ ടാപ്പ് ചെയ്യണമെന്ന് കൊച്ചുമകള്‍ വളരെ ക്ഷമയോടെ മുത്തശ്ശിക്ക് കാണിച്ചു കൊടുക്കുന്നു. അത് കണ്ടശേഷം, മുത്തശ്ശി നിർദ്ദേശങ്ങള്‍ പാലിച്ച് ഇലക്‌ട്രോണിക് കീ എങ്ങനെ പ്രവർത്തിക്കുമെന്ന് പഠിക്കുന്നത് കാണാം. ‘ദാദി കീ കഹാനിയാന്‍’ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകള്‍ നല്‍കുന്നത്. ഈ മുത്തശ്ശി ശരിക്കും ക്യൂട്ട് ആണെന്നാണ് പലരും കുറിക്കുന്നത്.

Comments