ബോളിവുഡ് ഇതിഹാസം ധര്‍മ്മേന്ദ്രയുടെ മകനും അഭിനേതാവുമായ സണ്ണി ഡിയോള്‍ അന്നുമിന്നും പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ ബേതാബ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ച താരം പിന്നീടിങ്ങോട്ട് ആക്ഷന്‍ സിനിമകളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. വളരെ പെട്ടെന്നു തന്നെ താരപദവിയിലേക്ക് ഉയര്‍ന്ന താരം ഇന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച് ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയാണ്.
ഇപ്പോഴിതാ താന്‍ സിനിമയിലെത്തിയിട്ട് നാലു പതിറ്റാണ്ടിലധികമായെന്ന് കുറിക്കുകയാണ് സണ്ണി ഡിയോള്‍. 43 വര്‍ഷങ്ങള്‍ക്കു മുമ്പ് ബേതാബ് എന്ന സിനിമയിലൂടെ തുടക്കം കുറിച്ചെന്നും അന്നു തൊട്ട് ഇന്നോളം എല്ലാവരുടെയും സ്നേഹം ലഭിക്കുന്നുണ്ടെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇനിയും മികച്ച കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുവെന്നും താരം കുറിച്ചിട്ടുണ്ട്.
‘‘43 വർഷങ്ങൾക്ക് മുമ്പ്, ‘ബേതാബ്’ സിനിമയിലെ എന്റെ യാത്ര ആരംഭിച്ചു. എനിക്ക് ലഭിച്ചതും ഇന്നും ലഭിക്കുന്നതുമായ സ്നേഹമാണ് എന്റെ ഏറ്റവും വലിയ ശക്തി. ഓരോ ഓർമ്മയ്ക്കും, ഓരോ സിനിമയ്ക്കും, ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി. ഇനിയും ഒരുപാട് വർഷങ്ങൾ, കൂടുതൽ കഥകൾ, കൂടുതൽ സ്നേഹം എന്നിവയ്ക്കായി കാത്തിരിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സിനിമയിലെ തന്റെ യാത്രയിലുടനീളം ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പ്രകടിപ്പിക്കുന്ന ഒരു ഹൃദയംഗമമായ കുറിപ്പ് താരം പങ്കിട്ടിരിക്കുന്നത്. ബേതാബിലെ രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ പങ്കിട്ടാണ് താരത്തിന്റെ കുറിപ്പ്. താരത്തിന്റെ ഈ യാത്രയ്ക്ക് സ്നേഹവും ആശംസയും കൊണ്ട് മൂടുകയാണ് ആരാധകര്‍.
രാഹുൽ റവെയ്ൽ സംവിധാനം ചെയ്ത് അമൃത സിംഗ് നായികയായി എത്തിയ 1983 ല്‍ റിലീസ് ചെയ്ത റൊമാന്റിക് ഡ്രാമയായിരുന്നു ബേതാബ്. സണ്ണി ഡിയോളിനെ ഒരു മുൻനിര നടനായി ഉയർത്തിയ സിനിമ കൂടിയാണിത്. ‘അർജുൻ’, ‘ഘയാൽ’, ‘ദാമിനി’, ‘ബോർഡർ’, ‘ഗദർ: ഏക് പ്രേം കഥ’, ‘ഗദർ 2’ തുടങ്ങിയ ചിത്രങ്ങളിൽ സണ്ണി ഡിയോൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആക്ഷൻ വേഷങ്ങൾക്കും ശക്തമായ സ്‌ക്രീൻ സാന്നിധ്യത്തിനും പേരുകേട്ട താരം ഇന്നും ഹിന്ദി സിനിമയിലെ ഏറ്റവും പ്രമുഖ നടന്മാരിൽ ഒരാളായി തുടരുന്നു.
രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത് ആമിർ ഖാൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ‘ബട്വാര 1947’ ആണ് സണ്ണി ഡിയോളിന്റെ വരാനിരിക്കുന്ന ചിത്രം. ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’യിലും താരം ഹനുമാന്റെ വേഷത്തില്‍ എത്തുന്നുണ്ട്.

Comments