തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ ഉത്തരവ്. സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമായിരിക്കും ലഭിക്കുക.
പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചെലവും കാരണമായി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇനി വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് പെൻഷൻ വീട്ടിലെത്തിക്കും.കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൻ്റെ കത്ത് പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് സർക്കാർ പറയുന്നു.

Comments