പ്രശസ്ത റാപ്പര്‍ റെമയോടൊപ്പമുളള നയന്‍താരയുടെ മക്കളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടികള്‍ റെമയെ കാണുന്ന വീഡിയോ വിഘ്‌നേഷ് ശിവനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘എന്റെ കുട്ടികള്‍ റെമയോടൊപ്പം ’എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം വിഘ്‌നേഷ് കുറിച്ചത്.
റെമയോടൊത്ത് ചിത്രങ്ങളെടുക്കുന്ന ഉയിരിനെയും ഉലകിനെയും വീഡിയോയില്‍ കാണാം. റെമയുടെ പ്രശസ്ത ഗാനമായ ബേബി കാം ഡൗണ്‍ എന്ന ഗാനം പാടാന്‍ വിഘ്‌നേഷ് കുട്ടികളോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഇരുവരും നിഷ്‌കളങ്കമായി ഗായകനെ നോക്കുകയാണ് ചെയ്യുന്നത്. ഇവര്‍ ഇരട്ടകളാണോ എന്ന് റെമ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇരുവരെയും ചേര്‍ത്ത് പിടിച്ച റെമ, ചിത്രങ്ങളെടുത്ത ശേഷമാണ് മടങ്ങിയത്.

കൂടിക്കാഴ്ചയുടെ വീഡയോ ഇതിനോടകം മൂന്ന് മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. എന്റെ കുട്ടികള്‍ എന്നാണ് നയന്‍താര വീഡിയോയില്‍ കമന്റായി കുറിച്ചത്. വീഡിയോ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകരും കുറിച്ചു.
2022 ലായിരുന്നു വിഘ്‌നേഷ് ശിവനും നയന്‍താരയ്ക്കും വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളായ ഉയിരും ഉലകും പിറന്നത്. ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ ആരാധകരുണ്ട്.

Comments