സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘കല്യാണി ’പാട്ടിന് ചുവടുവെച്ച് പ്രഭുദേവ. നര്‍ത്തകനായ അലക്സാണ്ടര്‍ നോയലിനൊപ്പമാണ് പ്രഭുദേവ നൃത്തം ചെയ്യുന്നത്. കല്യാണിയുടെ വരികള്‍ക്ക് അതിമനോഹരമായ സ്റ്റെപ്പുകളാണ് ഇരുവരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്.
തനതുശൈലിയിലാണ് പ്രഭുദേവയുടെ നൃത്തം. 53 ാം വയസ്സിലും താരത്തിന്റെ മെയ്വഴക്കമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് പ്രഭുദേവയെ പ്രശംസിച്ചെത്തുന്നത്. ഇതിനോടകം പതിനഞ്ച് മില്യണ്‍ കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ് കല്യാണി. ഒറിജിനല്‍ ട്രാക്ക് പാടിയ അര്ജുന്, കെഡിഎസ്, ഫിഫ്റ്റി 4, റോണ്‍ എന്നിവര്‍ക്കൊപ്പം ശ്രേയ ഘോഷാലുമെത്തിയപ്പോള് പുതിയ പാട്ട് വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. സാനിയ അയ്യപ്പനാണ് വിഡിയോയിലുള്ളത്. തന്റെ ലുക്കു കൊണ്ടും മാസ്മരിക നൃത്തത്തിലൂടേയും സാനിയ കയ്യടി നേടുകയാണ്. സോഷ്യല്‍ മീഡിയയിലെങും കല്യാണിയാണിപ്പോള് ചര്‍ച്ച.

Comments