ന്യൂഡല്‍ഹി : അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായി ഒറ്റപ്പെട്ടു. സിക്കിം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുന്നു.
ആസ്സമയില്‍ ഏറ്റവും കൂടുതൽ പ്രളയം ബാധിക്കപ്പെട്ടത് ഗോലഘട്ട് ജില്ലയാണ്. ഇവിടെ 54,000 പേർ വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നു. തൊട്ടുപിന്നാലെ ശിവസാഗർ (ഏകദേശം 49,000 പേർ), ജോർഹട്ട് (ഏകദേശം 27,000 പേർ) എന്നീ ജില്ലകളാണ് ദുരിതബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്. ഗോലാഘട്ട്, ശിവസാഗർ, ഉദൽഗുരി, കാംരൂപ് മെട്രോപൊളിറ്റൻ, നാഗോൺ, കാംരൂപ്, ദരാംഗ്, സോണിത്പൂർ, ഹോജായ്, ലഖിംപൂർ, ബിശ്വനാഥ്, ജോർഹട്ട്, ചറൈഡിയോ, കർബി ആംഗ്ലോങ്, ധേമാജി ജില്ലകളെയാണ് പ്രളയം ബാധിച്ചത്. ധന്‌സിരി, ദോയാങ് നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ചയും ഗോലാഘട്ട് വെള്ളത്തിനടിയിലായി.
ഡൊയാങ് ജലവൈദ്യുത പദ്ധതിയുടെ നാല് ഷട്ടറുകൾ തുറന്നത് ജലനിരപ്പ് വീണ്ടും ഉയരാൻ കാരണമായെന്നും, ഇതേത്തുടർന്ന് ബൊക്കാഖാറ്റ്, ഗൊലഘട്ട്, ഖുംതായ് എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നും അധികൃതർ അറിയിച്ചു.അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (ASDMA) കണക്കനുസരിച്ച്, ധൻസിരി നദിയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. ഇത് താഴ്ന്ന പ്രദേശങ്ങളിലെ പ്രളയസാഹചര്യം കൂടുതൽ വഷളായേക്കുമെന്ന ആശങ്ക ഉയർത്തുന്നു.

Comments