ആലപ്പുഴ : ജലനിരപ്പിൽ കാര്യമായ മാറ്റമില്ലാതെ കുട്ടനാട്. മഴ മാറിയെങ്കിലും കുട്ടനാട്ടില്‍ വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഗ്രാമീണ റോഡുകളും വെള്ളത്തിലായതോടെ ട്രാക്ടറുകളിലും ചെറുതോണികളിലും ആണ് ആളുകളുടെ യാത്ര. വെള്ളക്കെട്ടിനെ തുടർന്ന് എസി റോഡിലെ ഗതാഗതം ഭാഗികമായി നിലച്ചിരുന്നു.
ചക്കുളത്ത് കാവ് ദേവി ക്ഷേത്രത്തിൽ വെള്ളം കയറിയിട്ട് ആറ് ദിവസമായി. ശ്രീ കോവിലിലേക്ക് വെള്ളം കയറാത്തതിനാൽ നിത്യ പൂജക്ക് മുടക്കം വന്നിട്ടില്ല. അപ്പർ കുട്ടനാട് മേഖല ദിവസങ്ങളായി കടന്നു പോകുന്നത് ദുരിത കയത്തിലുടെയാണ് പോകുന്നത്.ഉൾനാടൻ റോഡുകളെല്ലാം വെള്ളത്തിനടിയിലായതുകൊണ്ട് കുട്ടനാട്ടിലെ ഗതാഗത സംവിധാനം പൂർണമായി നിലച്ചു. മടവീഴ്ചയെ തുടർന്ന് വെള്ളം കുത്തിയൊഴുകി എത്തിയതോടെ ചമ്പക്കുളം മങ്കൊമ്പ് റോഡിലെ ഗതാഗതം ഇന്നലെ മുതൽ പൂർണമായും തടസ്സപ്പെട്ടു. കാവാലം ജങ്കാർ സർവീസ് നിർത്തിവെച്ചതോടെ കാവാലം പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ജലഗതാഗത വകുപ്പ് ബോട്ട് സർവീസുകൾ പുനരാരംഭിക്കുകയും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തത് ആശ്വാസമായിട്ടുണ്ട്.
അതേസയം ആലപ്പുഴ, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ അതിതീവ്രമാകുന്ന സാഹചര്യത്തിലാണ് ഇത്. തൃശൂർ, കോഴിക്കോട് ജില്ലകളിൽ അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. 40 കി.മീ വേഗതയിൽ കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പുണ്ട് .

Comments