ന്യൂഡൽഹി: പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ തുടർച്ചയായി വിട്ടുനിൽക്കുകയാണെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ രംഗത്ത്. ലോക്സഭ 12 ദിവസം സമ്മേളിച്ചിട്ടും ഒരു മിനിറ്റ് പോലും സഭാ നടപടികളിൽ പങ്കെടുക്കാൻ അമിത് ഷാ തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു.
അമിത് ഷാ സഭയിൽ പങ്കെടുത്തിട്ടില്ലാത്ത ദിവസങ്ങളുടെ പട്ടിക മാധ്യമങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച വേണുഗോപാൽ, ആഭ്യന്തരമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും വിദ്യാർഥികളുടെ ചോദ്യങ്ങളിൽ നിന്ന് എന്തിനാണ് ഒഴിഞ്ഞുമാറുന്നതെന്നും ചോദിച്ചു.
പാർലമെന്റിന്റെ പ്രവർത്തനം തടസപ്പെടുന്നതിന് പ്രതിപക്ഷമാണ് കാരണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞതും വേണുഗോപാൽ തള്ളി. പാർലമെന്റിലെ ഏറ്റവും വലിയ തമാശ ആ പ്രസ്താവനയാണെന്നും, ആഭ്യന്തരമന്ത്രിയെ സഭയിലെത്തുന്നതിൽ നിന്ന് ആരാണ് തടയുന്നതെന്നും അദ്ദേഹം തിരിച്ചുചോദിച്ചു. കേന്ദ്രമന്ത്രിമാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും വേണുഗോപാൽ ആരോപിച്ചു.
അതേസമയം, ഏത് മന്ത്രി എപ്പോൾ സഭയിൽ എത്തണമെന്നത് പ്രതിപക്ഷം തീരുമാനിക്കേണ്ട കാര്യമല്ലെന്നും, രാവിലെ സഭ ആരംഭിക്കുന്നത് മുതൽ രാത്രി പിരിയുന്നതുവരെ അമിത് ഷാ പാർലമെന്റ് മന്ദിരത്തിലുണ്ടെന്നുമാണ് കിരൺ റിജിജു പ്രതികരിച്ചത്.

Comments