മൺസൂൺ കാലത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ ശേഷം കടലിൽ മത്സബന്ധനത്തിനായി പോയ ബോട്ടുകൾ തിരിച്ചെത്തിയതോടെ ഹാർബറുകൾ ഉണർന്നു തുടങ്ങി. പുതിയാപ്പയിൽ നിന്നും ബേപ്പൂരിൽ നിന്നും പുറപ്പെട്ട ബോട്ടുകൾ ഹാർബറിലെത്തി തുടങ്ങിയതോടെ വിവിധ ജില്ലകളിലേക്കുള്ള മത്സ്യ വിതരണം പുനരാരംഭിച്ചു.
പുതിയ മീനുകളായതിനാൽ ആദ്യ ദിവസങ്ങളിൽ മീനുകൾക്ക് നല്ല വില കിട്ടിയത് തൊഴിലാളികൾക്ക് ആശ്വാസമായി. നിലവിൽ കൂന്തളിന് 350, ആമക്കൂന്തളിന് 470, നീരാളിക്ക് 350– 360, കിളിമീൻ 150– 200 എന്നിങ്ങനെയാണ് വില. എന്നാൽ, പ്രക്ഷുബ്ധമായ കടലിലിറങ്ങി മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്നത് വളരെ കുറഞ്ഞ വരുമാനമാണെന്നും അവര്‍ പറയുന്നു.
ഹാർബർ സജീവമായതോടെ ഡീസൽ ബങ്കുകൾ, സ്പെയർ പാർട്സ് കടകൾ, ഹോട്ടലുകൾ, ഐസ് ഫാക്ടറികൾ, വല റിപ്പയറിംഗ് കേന്ദ്രം, ഹാർബറിനുള്ളിൽ നിന്നും പുറത്തു നിന്നുമുള്ള കുടിവെള്ള സംവിധാനങ്ങൾ, ഓട്ടോ തൊഴിലാളികൾ എന്നിങ്ങനെ എല്ലാം സജീവമായി. കുടിവെളള പരിഹാരത്തിനായി ഹാർബറിലേക്ക് ജപ്പാൻ കുടിവെള്ള പദ്ധതി കൊണ്ടുവരും എന്ന വാഗ്ദാദവും ഹാർബറിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി രണ്ട് താത്ക്കാലിക ജീവനക്കാരെ നിയമിക്കുവാനുള്ള നീക്കവും ഫലം കണ്ടിട്ടില്ലെന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്.

Comments