ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്. ‘ഇറാൻവയർ’ പുറത്തുവിട്ട റിപ്പോർട്ടുകളെത്തുടർന്ന് ഇറാനിൽ അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. പിതാവും മുൻ പരമാധികാരിയുമായ അലി ഖമനേയിനി കൊല്ലപ്പെട്ട യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ശേഷം മൊജ്തബ ഖമനേയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
പദവി ഏറ്റെടുത്തതിന് ശേഷം അദ്ദേഹം മന്ത്രിസഭാ അംഗങ്ങളാരെയും കണ്ടിട്ടില്ലെന്നാണ് പ്രതിപക്ഷ അനുഭാവമുള്ള ‘ഇറാൻവയർ’ റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
അധികാരമേറ്റെടുത്ത ശേഷം മുജ്തബ ഖമനേയി ഇതുവരെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ വീഡിയോയോ ഓഡിയോയോ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടില്ല. രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രമാണ് പുറത്തുവരുന്നത്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബ ഖമനേയിക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും, അന്നുമുതൽ അദ്ദേഹം പൊതുചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങളാൽ ഇടനിലക്കാർ വഴിയാണ് അദ്ദേഹം ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നത്.
പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ കറുത്ത ഗ്ലാസ് ഘടിപ്പിച്ച വാഹനത്തിൽ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി മുജ്തബ ഖമനേയിയെ കാണിച്ചതായി 'ഇറാൻ ഇന്റർനാഷണൽ' റിപ്പോർട്ട് ചെയ്യുന്നു. വാഹനം ഇരുണ്ടതായിരുന്നതിനാൽ പ്രസിഡന്റിന് അദ്ദേഹത്തെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഖമനേയിയുമായി താൻ രണ്ടര മണിക്കൂർ സൗഹൃദ അന്തരീക്ഷത്തിൽ സംസാരിച്ചിരുന്നു എന്നാണ് മെയ് മാസത്തിൽ അദ്ദേഹം മറ്റൊരു വേദിയിൽ പറഞ്ഞത്.
അതേസമയം നേരത്തെയും പലതവണ മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവിധ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി "90 ശതമാനവും അവസാനിച്ചു"എന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Comments