ചെന്നൈ: മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. ഡീലിമിറ്റേഷൻ വിഷയത്തിൽ ഡി.എം.കെ നിലപാട് മയപ്പെടുത്തിയെന്ന പ്രചാരണങ്ങൾ തള്ളി, തുടക്കം മുതൽ ബില്ലിനെ എതിർത്ത പാർട്ടി ഇനിയും അതേ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
ഡീലിമിറ്റേഷൻ നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ശനിയാഴ്ച സംസ്ഥാനത്തെ ലോക്സഭ, രാജ്യസഭ അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. വിഷയത്തിൽ ഡി.എം.കെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ ചർച്ചകൾ കൂടുതൽ സജീവമായത്. ഇത് കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
ഇതിനിടെ, ബില്ലിനെ പിന്തുണയ്ക്കുന്നവരെ പരോക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തമിഴ്നാട്ടിൽ രാജ്യദ്രോഹിയുടെ പ്രതീകമായി ഉപയോഗിക്കുന്ന "21-ാം നൂറ്റാണ്ടിലെ എട്ടപ്പന്മാർ" എന്നാണ് വിശേഷിപ്പിച്ചത്.
ഏപ്രിലിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ സംയുക്ത പ്രതിപക്ഷം ചേർന്ന് പരാജയപ്പെടുത്തിയിരുന്നു. അതിന് മുമ്പ് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പിന്നീട് തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെയെ പിന്തുണച്ചതിനെ തുടർന്ന് ഡി.എം.കെ ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

Comments