ബോളിവുഡ് താരം രവീണ ടണ്ടന്റെ ഒരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മുംബൈയില്‍ നടന്ന പങ്കജ് ത്രിപാഠിയുടെ ഓ മൈ ഡോഗ് എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ രവീണയും പങ്കെടുത്തിരുന്നു.
മുംബൈയില്‍ നടന്ന ചടങ്ങില്‍ റെഡ് കാര്‍പെറ്റില്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നായയോടൊപ്പം രവീണ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. എന്നാല്‍ ഫോട്ടോ എടുത്ത ശേഷം എഴുന്നേറ്റ ഉടന്‍ നായ കുരയ്ക്കുകയും അവരെ കടിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ അന്തരീക്ഷം പെട്ടെന്ന് സംഘര്‍ഷഭരിതമായി. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.

പ്രദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയ രവീണ ടണ്ടന്‍, താന്‍ സുരക്ഷിതയാണെന്നും തന്റെ വസ്ത്രത്തിലെ ഒരു നൂല്‍ അബദ്ധത്തില്‍ നായയുടെ വായയില്‍ കുടുങ്ങിയതാണെന്നും വ്യക്തമാക്കി. പരിഭ്രാന്തയാകാതെ സാഹചര്യം കൈകാര്യം ചെയ്ത രവീണ ടണ്ടനെ നിരവധി പേര്‍ പ്രശംസിക്കുകയും ചെയ്തു.'രവീണ മാഡം, നിങ്ങളുടെ ക്ഷമയ്ക്കും ദയയ്ക്കും നന്ദി,' എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോള്‍, 'ഒരു യഥാര്‍ത്ഥ മൃഗസ്‌നേഹിയുടെ ലക്ഷണമാണിത്' എന്ന് മറ്റൊരാള്‍ കുറിച്ചു.
അമിത് റായ് സംവിധാനം ചെയ്ത 'ഓ മൈ ഡോഗ്' ഒരു കുടുംബചിത്രമാണ്. പങ്കജ് ത്രിപാഠിക്കൊപ്പം പവന്‍ മല്‍ഹോത്ര, മാഹി റായ്, രാജേഷ് കുമാര്‍, ഗീതാ അഗര്‍വാള്‍, വിജയ് മിശ്ര, ശ്രീധര്‍ ദുബെ, ബുല്ലു കുമാര്‍, സുലക്ഷണ ബറുവ എന്നിവരും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 7 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Comments