മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന പുതിയ ചിത്രം 'തുടക്കം' തിയറ്ററുകളിലെത്തി. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. '2018' എന്ന ബ്രഹ്മാണ്ഡ ഹിറ്റിനു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണിത്.
ഈ ചിത്രത്തിലൂടെ വിസ്മയ ചലച്ചിത്ര ലോകത്തേക്ക് ഔദ്യോഗികമായി ചുവടുവെക്കുമ്പോൾ, ഒപ്പം പ്രമുഖ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മകൾ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയ സന്തോഷവും പ്രേക്ഷകർ നൽകിയ പിന്തുണയും പങ്കുവെച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സിനിമാേലാകത്ത് ഏറെ ശ്രദ്ധനേടുന്നത്.
തങ്ങളെ സംബന്ധിച്ച് ഇതൊരു അവിസ്മരണീയവും വൈകാരികവുമായ മുഹൂർത്തമാണെന്ന് താരം കുറിക്കുന്നു. വിസ്മയയെയും ആശിഷിനെയും അത്രയധികം സ്നേഹത്തോടെ സ്വീകരിച്ചതിന് സിനിമ പ്രേക്ഷകർക്കും മോഹൻലാൽ നന്ദി അറിയിച്ചു.
"ഒരു അച്ഛന്റെ ഹൃദയത്തിന് ഇതിൽക്കൂടുതൽ എന്തു വേണം? തുടക്കത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങൾ അവൾക്ക് നൽകിയ സ്നേഹം കാണുന്നതും ഞാൻ എപ്പോഴും വിലമതിക്കുന്ന ഒരു അനുഗ്രഹമാണ്.
ഒരു ചെറിയ കുട്ടിയായിരുന്ന കാലം മുതൽ എനിക്കറിയാവുന്നതും സ്നേഹിക്കുന്നതുമായ ആശിഷ് ജോ ആന്റണി, അവൾക്കൊപ്പം ഈ മനോഹരമായ യാത്രയിൽ പങ്കുചേരുന്നത് കാണുന്നത് എന്റെ ഹൃദയത്തെ അപാരമായ ആനന്ദത്താൽ നിറയ്ക്കുന്നു. അവർ രണ്ടുപേരെയും അത്രയധികം സ്നേഹത്തോടെ സ്വീകരിച്ചതിന് നന്ദി." മോഹന്‍ലാല്‍ കുറിച്ചു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് 'തുടക്കം' നിർമ്മിച്ചിരിക്കുന്നത്. ലിനീഷ് നെല്ലിക്കലും അഖിൽ കൃഷ്ണയും ജൂഡ് ആന്റണിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്. കൂടാതെ സായ് കുമാറും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജോമോൻ ടി. ജോൺ ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. സിനിമയുടെ പ്രൊമോഷൻ പരിപാടികളിലെല്ലാം മോഹൻലാലും ഭാര്യ സുചിത്രയും സജീവ സാന്നിധ്യമായിരുന്നു. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'തുടക്കം' മലയാള സിനിമയിലെ ഏറ്റവും പുതിയ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.

Comments