ലണ്ടൻ: പത്മശ്രീ ജേതാവായ ഗായകൻ റെമോ ഫെർണാണ്ടസ് ലൈവ് സംഗീത പരിപാടികളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. യുകെയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. മൂന്നാം ഡോസ് കോവിഡ് വാക്സിനെ തുടർന്നുണ്ടായ ചെറിയ പക്ഷാഘാതവും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളുമാണ് വിരമിക്കലിന് കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇൻഡിപെൻഡന്റ് റോക്ക് സംഗീതം മുതൽ അവിസ്മരണീയമായ ബോക്സ് ഓഫീസ് ഹിറ്റുകൾ വരെ സമ്മാനിച്ച അദ്ദേഹം തന്റെ കരിയറിലെ അവസാന ലൈവ് പ്രകടനമാണ് യുകെയിൽ കാഴ്ചവെച്ചത്. യുകെയിലെ ഹൗൺസ്ലോയിൽ ക്രാൻഫോർഡ് കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിച്ച 'ഗോവ ഡേ' ആഘോഷത്തിനിടയിലാണ് റെമോ വിരമിക്കൽ പ്രഖ്യാപിച്ചത്. സദസ്സിന്റെ വലിയ കരഘോഷത്തോടെയാണ് അദ്ദേഹം വേദിയിലെത്തിയത്. താൻ അവസാനമായാണ് വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പരിപാടി ആരംഭിക്കുന്നതിന് മുൻപ്, എന്തുകൊണ്ടാണ് താൻ സംഗീത ലോകത്തുനിന്ന് വിരമിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.തനിക്ക് പണ്ടുണ്ടായിരുന്നതുപോലെ വിരലുകളും ശബ്ദവും ഇപ്പോൾ പിന്തുണയ്ക്കുന്നില്ലെന്ന് റെമോ സദസ്സിനോട് പറഞ്ഞു. കസേരയിലിരുന്ന് വേണം ഇപ്പോൾ പാടാനും ഗിത്താർ വായിക്കാനും. ഇത് തനിക്ക് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിനാൽ വിരമിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് എടുത്ത മൂന്നാം ഡോസ് കോവിഡ് വാക്സിന് ശേഷം തനിക്ക് ചെറിയൊരു പക്ഷാഘാതം സംഭവിച്ചതായി റെമോ വെളിപ്പെടുത്തി. ഇത് ഗിത്താറും ഫ്ലൂട്ടും വായിക്കുമ്പോൾ വിരലുകളുടെ ചലനത്തെ ബാധിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാൻ ഇത് ബുദ്ധിമുട്ടായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ, കഴിഞ്ഞ വർഷം തനിക്ക് തലകറക്കം ഉണ്ടായതായും തലയോട്ടിയിൽ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപരമായ ഈ വെല്ലുവിളികൾക്കിടയിലും ആരാധകരോട് വിടപറയാൻ വേണ്ടിയാണ് താൻ ഈ യുകെ കൺസേർട്ടിന് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മരിയ പിതാച്ചെ', 'ഹമ്മ ഹമ്മാ' തുടങ്ങിയ തന്റെ പ്രശസ്തമായ ഗാനങ്ങൾ പാടിക്കൊണ്ട് അദ്ദേഹം ഏകദേശം ഒരു മണിക്കൂറോളം വേദിയിൽ നിറഞ്ഞുനിന്നു.
1953-ൽ ഗോവയിൽ ജനിച്ച റെമോ ഫെർണാണ്ടസ്, മുംബൈയിൽ ആർക്കിടെക്ചർ പഠിച്ച ശേഷമാണ് സംഗീതരംഗത്തേക്ക് തിരിഞ്ഞത്. ഇന്ത്യയിൽ ഇൻഡിപെൻഡന്റ് സംഗീതം ജനപ്രിയമാകുന്നതിന് മുൻപ് തന്നെ അദ്ദേഹം സ്വന്തമായി പാട്ടുകൾ റെക്കോർഡ് ചെയ്ത് പുറത്തിറക്കിയിരുന്നു. ബോക്സ് ഓഫീസിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ 'ബോംബെ' (1995) എന്ന ചിത്രത്തിലെ 'ഹമ്മാ ഹമ്മാ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 'ജൽവ' (1987) എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനവും അദ്ദേഹത്തിന് വലിയ വഴിത്തിരിവായിരുന്നു.
സിനിമകൾക്ക് പുറമെ, ഇന്ത്യയിൽ ഇൻഡി സംഗീതത്തിന്റെ സാധ്യതകൾ ആദ്യമായി തെളിയിച്ച പ്രമുഖരിൽ ഒരാളാണ് റെമോ. 'ഗോവൻ ക്രസി', 'ഓൾഡ് ഗോവൻ ഗോൾഡ്' തുടങ്ങിയ ആൽബങ്ങളും, 'മരിയ പിതാച്ചെ', 'യാ യാ മായ യാ' തുടങ്ങിയ ജനപ്രിയ ഗാനങ്ങളും അദ്ദേഹത്തെ സംഗീതാസ്വാദകരുടെ പ്രിയങ്കരനാക്കി.
അതേസമയം, കോവിഡ് വാക്സിൻ പക്ഷാഘാതം ഉണ്ടാക്കുന്നതായി തെളിവില്ല എന്ന് വിദഗ്ധ ന്യൂറോ സർജൻമാർ പ്രതികരിച്ചു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതി മൊത്തമായും അവലോകനം ചെയ്താൽ മാത്രമേ പക്ഷാഘാതത്തിന്റെ കാരണം വ്യക്തമാവൂ എന്നും ഡോക്ടർമാർ പറയുന്നു.

Comments