More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

Authored by Web Desk | Last updated: 10 Aug 2026, 12:48 PM | 2 min read

Print
കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ  നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു
രാജസ്ഥാനിലെ ബലൂത്ര ജില്ലയിൽ നിന്നുള്ള മാംഗിലാൽ മേഘ്‌വാൾ എന്ന കർഷകന് തന്റെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടത് തികച്ചും വിചിത്രവും ദാരുണവുമായ ഒരു കാരണത്താലാണ്. സ്വന്തം കുടുംബാംഗങ്ങൾ അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാനും കള്ളന്മാരുടെ കൈകളിൽ പെടാതിരിക്കാനുമായി അദ്ദേഹം തന്റെ 10 ബിഘ വരുന്ന കൃഷിഭൂമിയിൽ രഹസ്യമായി കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപയാണ് ചിതലുകൾ തിന്നു തീർത്തത്. ഒരു വർഷം മുൻപ് ഒരു പ്ലോട്ട് വിറ്റ വകയിൽ ലഭിച്ച 500 രൂപയുടെ നോട്ടുകളടങ്ങിയ കെട്ടാണ് സുരക്ഷിതമായിരിക്കാൻ പ്ലാസ്റ്റിക് കവറിലാക്കി രാത്രികാലങ്ങളിൽ ആരും കാണാതെ ഇദ്ദേഹം നിലത്തു കുഴിച്ചിട്ടത്.

സ്വന്തം കൃഷിയിടത്തിൽ ഒരു ചെറിയ വീട് പണിയുക എന്നതായിരുന്നു മാംഗിലാലിന്റെ ആഗ്രഹം. എന്നാൽ പിന്നീട് പണത്തിന് ആവശ്യം വന്നപ്പോൾ ഏത് സ്ഥലത്താണ് ഇത് കുഴിച്ചിട്ടതെന്ന് കർഷകന് ഓർത്തെടുക്കാൻ സാധിച്ചില്ല. ദിവസങ്ങളോളം തനിയെ തിരഞ്ഞിട്ടും പണം കണ്ടെത്താനാകാതെ വന്നതോടെ ഒടുവിൽ കുടുംബാംഗങ്ങളോട് കാര്യം പറയുകയും അവർ ഒന്നടങ്കം നിലം മുഴുവൻ കുഴിച്ചു പരിശോധിക്കുകയും ചെയ്തു. എവിടെയും പണം കണ്ടെത്താനാകാതെ വന്നതോടെ നിരാശരായ കുടുംബം പണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് ശേഷം കൃഷിയിറക്കുന്നതിനായി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിച്ചപ്പോഴാണ് ആ പ്ലാസ്റ്റിക് കവർ അപ്രതീക്ഷിതമായി മുകളിലേക്ക് ഉയർന്നുവന്നത്. അടുത്ത ദിവസം മാംഗിലാലിന്റെ ഭാര്യയും മകനും ഈ കവർ ശ്രദ്ധയിൽപ്പെടുകയും അത് തുറന്നു നോക്കുകയും ചെയ്തു. എന്നാൽ സന്തോഷത്തിന് വക നൽകാതെ, കവറിനുള്ളിലെ 500 രൂപ നോട്ടുകൾ മുഴുവൻ ചിതലരിച്ച് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ചിതലുകൾ തിന്നു നശിപ്പിച്ച നോട്ടുകൾ ഒരു പ്ലാസ്റ്റിക് ടബ്ബിൽ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.






തകർന്ന നോട്ടുകളുമായി കുടുംബം പച്പദ്രയിലെയും ബലൂത്രയിലെയും ബാങ്ക് ശാഖകളെ സമീപിച്ചെങ്കിലും, നോട്ടുകളുടെ മോശം അവസ്ഥ കാരണം ജയ്പൂരിലെ പ്രധാന ബാങ്കിനെ സമീപിക്കാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. പണമില്ലാത്തതിനാലും ആവശ്യമായ വിവരങ്ങളുടെ കുറവുകൊണ്ടും ജയ്പൂരിലേക്ക് യാത്ര ചെയ്യാൻ ഈ കർഷക കുടുംബത്തിന് നിലവിൽ സാധിക്കുന്നില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയമനുസരിച്ച് ഇത്തരം മോശം അവസ്ഥയിലുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ പ്രത്യേക ചട്ടങ്ങളുണ്ട്. ബാങ്കിൽ സൂക്ഷിക്കുന്നതിന് പകരം കുടുംബത്തിൽ നിന്ന് പണം ഒളിപ്പിക്കാൻ മണ്ണിൽ കുഴിച്ചിട്ട തന്റെ വിഡ്ഢിത്തെയോർത്ത് മാംഗിലാൽ ഇപ്പോൾ ഏറെ ഖേദിക്കുന്നു. നഷ്ടപ്പെട്ട പണം എങ്ങനെയെങ്കിലും തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പാവം കർഷകൻ.

Tags

  • odd news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ഗുജറാത്തിലെ ഗ്രാമത്തിലെ 'ഭൂതബാധയുള്ള' കിണര്‍ വീണ്ടും തനിയെ ചലിക്കാന്‍ തുടങ്ങി ; ഗ്രാമവാസികള്‍ ഭീതിയില്‍...!

ഗുജറാത്തിലെ ഗ്രാമത്തിലെ 'ഭൂതബാധയുള്ള' കിണര്‍ വീണ്ടും തനിയെ ചലിക്കാന്‍ തുടങ്ങി ; ഗ്രാമവാസികള്‍ ഭീതിയില്‍...!

അലക്ക് ഒരു തലവേദനയാണോ? ഇതാ അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങൾ!

അലക്ക് ഒരു തലവേദനയാണോ? ഇതാ അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങൾ!

Grandmother's reaction on seeing access card to open a hotel room (Image Source: Instagram)

‘താക്കോലെവിടെ? ഇതു കൊണ്ടെങ്ങനെ വാതില്‍ തുറക്കും?’;കൗതുകത്തോടെ അമ്പരന്ന് മുത്തശ്ശി, ക്ഷമയോടെ പഠിപ്പിച്ച് കൊച്ചുമകള്‍; ഹൃദയം കവരും വീഡിയോ വൈറല്‍

യുപിയിൽ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങി അധ്യാപകൻ; മൊബൈലിൽ മുഴുകി വിദ്യാർത്ഥികൾ; വീഡിയോ വൈറൽ!

യുപിയിൽ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങി അധ്യാപകൻ; മൊബൈലിൽ മുഴുകി വിദ്യാർത്ഥികൾ; വീഡിയോ വൈറൽ!

'എല്ലാ ദമ്പതികളുടെയും ഭാവി ഇതുപോലെയാകട്ടെ'; റെസ്റ്റോറന്റിൽ വെച്ച് ഭാര്യയ്ക്കായി ഭക്ഷണം വിളമ്പിയ വൃദ്ധന്റെ സ്നേഹപ്രകടനം വൈറൽ

'എല്ലാ ദമ്പതികളുടെയും ഭാവി ഇതുപോലെയാകട്ടെ'; റെസ്റ്റോറന്റിൽ വെച്ച് ഭാര്യയ്ക്കായി ഭക്ഷണം വിളമ്പിയ വൃദ്ധന്റെ സ്നേഹപ്രകടനം വൈറൽ

Comments