കോഴിക്കോട്: സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആസൂത്രിത നീക്കം നടത്തുന്ന ഉദ്യോഗസ്ഥർക്കും സമൂഹത്തിൽ വർഗീയതയും വിദ്വേഷവും പരത്തുന്നവർക്കുമെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം. പലരുടെയും അച്ചാരം വാങ്ങി യു.ഡി.എഫ് സർക്കാരിന് മേൽ കരിവാരിത്തേക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറിനപ്പുറം ആ കസേരയിൽ ഉണ്ടാകില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐക്യ ജനാധിപത്യ മുന്നണി സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന ഓർമ്മപ്പെടുത്തലോടെയാണ് സലാമിന്റെ കുറിപ്പ്. മുന്നണിയുടെ പാരമ്പര്യത്തിനും അഭിമാനത്തിനും കോട്ടം വരുത്താൻ ഉദ്യോഗസ്ഥ തലത്തിൽ ആരെങ്കിലും ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിൽ വർഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നവർ അഴികൾ എണ്ണേണ്ടി വരുമെന്നും സലാം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്കും സർക്കാരിനെ വെല്ലുവിളിക്കുന്നവർക്കുമെതിരെ സർക്കാർ സ്വീകരിച്ച നടപടികളും അദ്ദേഹം ചൂണ്ടിക്കാട്ടി.
സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതും ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ ജയിലിലടച്ചതും അദ്ദേഹം പരാമർശിച്ചു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ഒളിച്ചുകടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിക്ക് തടയിട്ടതും നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിയ ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തതും സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണെന്നും സലാം പറഞ്ഞു.
കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി മന്ത്രിയുടെ നിലപാടിനെ മറികടന്ന് ഇടപെടാൻ ശ്രമിച്ച അണ്ടർ സെക്രട്ടറിയോട് വീട്ടിലിരിക്കാൻ നിർദേശിച്ചതും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Comments