ന്യൂഡൽഹി: ഫുക്കറ്റ് - ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് രണ്ടാമത്തെ ഡോപ് പരിശോധനയിലും പരാജയപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി സ്ഥിരീകരിച്ചതായാണ് വിവരം.
വിമാനം 300 അടി താഴേക്ക് പതിച്ചപ്പോൾ പൈലറ്റ് തന്റെ സീറ്റിൽ ഉണ്ടായിരുന്നില്ലെന്നും കോ-പൈലറ്റ് ആയിരുന്നു എയർബസ് എ320 നിയോ വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. പൈലറ്റിന്റെ പ്രവർത്തനം മൂലമോ, സാങ്കേതിക തകരാർ മൂലമോ, ഹൈഡ്രോളിക് തകരാർ മൂലമോ വിമാനം 'നെഗറ്റീവ്-ജി' അവസ്ഥയിലേക്ക് പോയി. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് ഗുരുതരമായി പരിക്കേറ്റത് ഈ സമയത്താണ്.
137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് വരികയായിരുന്ന എഐ-2379 വിമാനം, ഓഗസ്റ്റ് 4-ന് ഫുക്കറ്റിൽ നിന്ന് പുറപ്പെട്ട് യാത്രയ്ക്കിടെ പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയായിരുന്നു. കുറഞ്ഞത് 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരിൽ രണ്ട് ജീവനക്കാരുടെ നട്ടെല്ലിന് പരിക്കേറ്റു.
ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷമുള്ള പരിശോധനയിൽ പൈലറ്റ് സൈക്കോആക്റ്റീവ് പദാർത്ഥങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഞായറാഴ്ച ചില ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കുറച്ചു സമയത്തിന് ശേഷം മറ്റൊരു പരിശോധന കൂടി നടത്തി. രണ്ടാമത്തെ ഡോപ് പരിശോധനയിലും പൈലറ്റ് പോസിറ്റീവാണെന്ന് റിപ്പോർട്ടുകൾ വന്നു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനത്തിന്റെയും അതിന്റെ സംവിധാനങ്ങളുടെയും പരിശോധന, രേഖപ്പെടുത്തിയ ഫ്ലൈറ്റ് ഡാറ്റ, പ്രവർത്തന-പരിപാലന രേഖകൾ, വൈദ്യശാസ്ത്ര വിവരങ്ങൾ, ബന്ധപ്പെട്ട വ്യക്തികളുമായുള്ള അഭിമുഖങ്ങൾ എന്നിവയാവും പരിശോധിക്കുക.

Comments