ഡൽഹി: കേരളം ബില്ലിൽ രാജ്യസഭയിൽ നടന്ന ചർച്ച രാഷ്ട്രീയ പരാമർശങ്ങൾക്കും വേദിയായി. ബില്ലിനെ അഭിമാനത്തോടെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ ജെബി മേത്തർ എംപി മലയാളത്തിലാണ് സഭയിൽ സംസാരിച്ചത്.
കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ച ജെബി മേത്തർ, വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് കേരളത്തിനെതിരായ അതിക്രമങ്ങൾ കണ്ടാൽ ചോര തിളയ്ക്കുമെന്ന് പറഞ്ഞു. വിദ്യാർഥികളെ തല്ലിച്ചതച്ചാലും ഭാവിതലമുറയുടെ ചോദ്യം ചെയ്യാനുള്ള അവകാശം ഇല്ലാതാക്കാൻ ശ്രമിച്ചാലും പ്രതിഷേധിക്കുമെന്നും അവർ വ്യക്തമാക്കി.
“കേന്ദ്ര ആഭ്യന്തരമന്ത്രി എവിടെയാണ്?” എന്നായിരുന്നു ജെബി മേത്തറിന്റെ പ്രധാന ചോദ്യം. ആരാണ് വെടിവെക്കാൻ ഉത്തരവിട്ടതെന്നും അവർ ചോദിച്ചു.
രാഷ്ട്രീയ പരാമർശങ്ങൾ ഉയർന്നതോടെ പ്രതിഷേധമുണ്ടാകുകയും സ്പീക്കർ ഇടപെടുകയും ചെയ്തു. താൻ വള്ളത്തോളിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കിയ ജെബി മേത്തർ, “വള്ളത്തോളാണോ, അദ്ദേഹത്തിന്റെ കവിതയാണോ, കേരള വസ്ത്രമാണോ, അതോ തന്റെ മലയാളമാണോ പ്രശ്നം” എന്നും ചോദിച്ചു.
പ്രതിഷേധം തുടർന്നെങ്കിലും “ആഭ്യന്തരമന്ത്രി എവിടെയാണ്?” എന്ന ചോദ്യം ജെബി മേത്തർ വീണ്ടും ആവർത്തിച്ചു.

Comments