ഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിനും മലയാളികൾക്കും അഭിമാന നിമിഷമാണിതെന്ന് എംപിമാർ പറഞ്ഞു.
ബിൽ ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയെന്ന ചോദ്യം പ്രതിപക്ഷ എംപിമാർ ഉന്നയിച്ചു. ബില്ലുമായി ബന്ധമില്ലാത്ത പരാമർശങ്ങൾ സഭാ രേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് രാജ്യസഭാ ചെയർമാൻ വ്യക്തമാക്കി. ഇതിനിടെ കാസർകോട് ജില്ലയിലെ ചോദ്യ വിവാദവും സി. സദാനന്ദൻ സഭയിൽ ഉന്നയിച്ചു.
സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷ എംപിമാർ ഉയർത്തി. വി. ശിവദാസൻ, എ.എ. റഹീം, ജോസ് കെ. മാണി, ഹാരിസ് ബീരാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുഷ്മിത ദേവിനെ ‘ലുങ്കിവാല’യെന്ന് പരിഹസിച്ച സംഭവവും രാവിലെ ജോൺ ബ്രിട്ടാസ് ഉന്നയിച്ചത് സഭയിൽ ബഹളത്തിനിടയാക്കി.
നേരത്തെ ബിൽ ചർച്ച കൂടാതെ ലോക്‌സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാകും.

Comments