ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇടമലക്കുടിയിൽ വയോധികനായ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടിറങ്ങി ഗോത്രജനത. ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് ചികിത്സയ്ക്കായി കിലോമീറ്ററുകളോളം ചുമന്നത്.
കമ്പിൽ തുണി കെട്ടിയുണ്ടാക്കി അതിൽ കിടത്തിയാണ് കുടിനിവാസികൾ രോഗിയെ ചുമന്നത്. പനി ബാധിച്ച് അവശനിലയിലായ മാലയപ്പന്റെ ആരോഗ്യം വശളായതോടെയാണ് ഇയാളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.
റോഡ് സൗകര്യമില്ലാത്തതിനാൽ കുടിയിലെ നിരവധി ആളുകൾ മാറിമാറി ചുമന്നാണ് മാങ്കുളത്തിന് സമീപമുള്ള ആനക്കുളത്ത് എത്തിയത്. തുടർന്ന് അവിടെനിന്ന് വാഹനമാർഗ്ഗം അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അതേസമയം ഗൂഡല്ലാർകുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ഗതാഗതസൗകര്യമില്ലാത്തത് വലിയ ദുരിതമാണ് മേഖലയിൽ ഉണ്ടാക്കുന്നത്.

Comments