More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

‘നമുക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാൻ ഇനിയുമൊരുപാട് ബാക്കിയുണ്ടായിരുന്നു; എന്താണ് താങ്കള്‍ അല്പം കൂടി പിടിച്ച്‌ നില്‍ക്കാതിരുന്നത്...’ ​അച്ഛന്റെ വേര്‍പാടില്‍ ​ലയണല്‍ മെസ്സി

Authored by Web Desk | Last updated: 12 Aug 2026, 8:14 PM | 5 min read

Print
Lionel Messi's emotional tribute to his late father, Jorge Messi (Image Source: Instagram)
Lionel Messi's emotional tribute to his late father, Jorge Messi (Image Source: Instagram)
കാല്‍പ്പന്തുകളിയിലെ ഇതിഹാസമാണ് അർജന്റൈൻ താരം ലയണല്‍ മെസ്സി. ഫുട്ബോള്‍ ലോകത്തെ ഓരോ റെക്കോര്‍ഡുകളും തകര്‍ത്താണ് മെസ്സി ആരാധകരുടെ മനസ്സിലും കളിക്കളത്തിലും തന്റെ ഇടം നേടിയെടുത്തത്. ഫുട്ബോളിലെ അസാധ്യമായ അതിരുകൾ ഭേദിച്ച് ലയണൽ മെസ്സി തന്റെ അവിസ്മരണീയമായ കരിയർ തുടരുമ്പോള്‍ ആരാധകര്‍ക്കത് നല്‍കുന്ന ആവേശവും സന്തോഷവും ചെറുതൊന്നുമല്ല.
എന്നാല്‍ വ്യക്തിജീവിതത്തില്‍ നികത്താനാകാത്ത ഒരു നഷ്ടം പേറിയതിന്റെ സങ്കടത്തിലാണ് മെസ്സി. തന്റെ ഏറ്റവും വലിയ കരുത്തും പിന്തുണയുമൊക്കെയായിരുന്ന പിതാവ് ജോർജ് ഹൊറാസിയോ മെസ്സിയുടെ വേര്‍പാട് വലിയ രീതിയില്‍ മെസ്സിയെ തകര്‍ത്തിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ അന്തരിച്ച പിതാവ് ജോർജ് മെസ്സിയെ അനുസ്മരിച്ച്‌ വികാരഭരിതമായ കുറിപ്പ് പങ്കിടുകയാണ് ലയണല്‍ മെസ്സി. അച്ഛനുവേണ്ടി ലോകകപ്പ് ജയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും മെസ്സി കുറിച്ചു. പിതാവിനെ വല്ലാതെ മിസ് ചെയ്യുമെന്നും ഒരുപാട് ഇഷ്ടമാണെന്നും താരം കുറിച്ചു. ‘ഐ ലവ് യൂ ഡാഡ്...’ എന്ന ക്യാപ്ഷനൊപ്പമാണ് മെസ്സിയുടെ സുദീര്‍ഘമായ കുറിപ്പ്.
‘‘അച്ഛാ, നിങ്ങള്‍ വിട്ടുപോയി എന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ തളർന്നുപോകുന്നില്ല, അല്ലെങ്കില്‍ തളരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇനി ഒരിക്കലും നിങ്ങളെ കാണാൻ കഴിയില്ലെന്നതും സംസാരിക്കാൻ കഴിയില്ലെന്നതും എനിക്ക് ചിന്തിക്കാൻ പോലും പ്രയാസമാണ്. നിങ്ങള്‍ ഒരുപാട് വേദന അനുഭവിച്ചിരുന്നുവെന്നും ഇത് അവരുടെ (ദൈവത്തിന്റെ) തീരുമാനമാണെന്നും എനിക്കറിയാം, പക്ഷേ നിങ്ങള്‍ വളരെ വേഗത്തിലാണ് ഞങ്ങളെ വിട്ടുപോയത്. നമുക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാൻ ഇനിയും ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ കളിക്കണമെന്ന് നിങ്ങള്‍ എന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ടൂർണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ് നിങ്ങളുടെ ആരോഗ്യാവസ്ഥ വളരെ മോശമായത്. ആദ്യമായാണ് നിങ്ങള്‍ ഒരു ടൂർണമെന്റില്‍ എനിക്കൊപ്പം ഇല്ലാതിരുന്നത്, എന്നാല്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുമെന്നും യാത്ര ചെയ്യാൻ പ്രാപ്തനാകുമെന്നും അമ്മ എന്നോട് പറഞ്ഞിരുന്നു. അച്ഛന് കാണാനായി ഞങ്ങള്‍ ഫൈനലില്‍ എത്തും എന്ന് ഞാൻ പറഞ്ഞിരുന്നു.
ഓരോ മത്സരം കഴിയുമ്പോഴും നിങ്ങളുടെ സന്ദേശത്തിനായി ഞാൻ കാത്തിരിക്കുകയും അത് വളരെ അധികം ആഗ്രഹിക്കുകയും ചെയ്തിരുന്നു. സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എങ്കിലും, നിങ്ങള്‍ക്ക് സമയം ലഭിക്കാനും ഒരു മത്സരമെങ്കിലും കാണാൻ സാധിക്കാനും വേണ്ടി പരമാവധി മുന്നേറണം എന്ന് തന്നെയായിരുന്നു എന്റെ ചിന്ത.
ഞങ്ങള്‍ ഫൈനലില്‍ എത്തിയെങ്കിലും നിങ്ങള്‍ക്ക് അവിടെയെത്താൻ കഴിഞ്ഞില്ല. കിരീടം നേടി നിങ്ങള്‍ക്ക് മുന്നിലെത്തിച്ച്‌ അത് ആസ്വദിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല; എന്റെ കാലുകള്‍ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന മട്ടിലായിരുന്നു. ഇത്തവണ ഞാൻ എന്റെ ശരീരത്തിന്റെ പരിമിതികളെ മറികടക്കാൻ ശ്രമിച്ചെങ്കിലും എനിക്കായില്ല. ഞാൻ പൂർണമായ ശാരീരിക ക്ഷമതയിലായിരുന്നില്ല മത്സരിച്ചത്.
ഞാൻ എത്തിയപ്പോള്‍, പെനാല്‍റ്റിയില്‍ ഞങ്ങള്‍ ഫൈനല്‍ തോറ്റു എന്നാണ് നിങ്ങള്‍ കരുതിയത്. സംഭവിച്ച കാര്യങ്ങളെക്കുറിച്ചൊന്നും നമുക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. നിങ്ങള്‍ക്ക് ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. ഞങ്ങള്‍ ചാമ്പ്യൻമാരായില്ല, പക്ഷേ ഓരോ മത്സരവും ഞങ്ങള്‍ എത്രത്തോളം ആസ്വദിച്ചുവെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ പറഞ്ഞതായിരുന്നു ശരി: ഞാൻ അവിടെയുണ്ടാവുകയും കളിക്കുകയും ചെയ്യണമായിരുന്നു.
നിങ്ങളില്ലാതെ ഞാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല, എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല. ഫുട്ബോള്‍ മാത്രമാണ് ഞാൻ കളിച്ചിട്ടുള്ളത്, ഇനി എത്രകാലം അത് തുടരുമെന്ന കാര്യത്തില്‍ എനിക്കിപ്പോള്‍ വലിയ സംശയങ്ങളുണ്ട്. തുടക്കം മുതല്‍ നിങ്ങള്‍ എന്റെ ഒപ്പമുണ്ടായിരുന്നു; അവസാനത്തിലേക്ക് ഇനി വളരെ കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. നമുക്ക് ഒന്നിച്ചു പൂർത്തിയാക്കാൻ സാധിക്കുന്നതുവരെ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അല്പം കൂടി പിടിച്ച്‌ നില്‍ക്കാൻ കഴിയാതിരുന്നത്? ഞാൻ നിങ്ങളെ ഒരുപാട് ഓർക്കും, പക്ഷേ നിങ്ങള്‍ എപ്പോഴും എന്റെ മനസ്സിലുണ്ടാകും. ആത്മാവിന് നിത്യശാന്തി നേരുന്നു, ഇവിടെ നിന്ന് ഞങ്ങളെ സംരക്ഷിച്ചതുപോലെ മുകളില്‍ നിന്നും ഞങ്ങളെ നോക്കിക്കൊള്ളുക. എല്ലാറ്റിനും നന്ദി. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അച്ഛാ...’’ എന്നാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കിട്ട് മെസ്സി കുറിച്ചത്. 2026 ഓഗസ്റ്റ് ഏഴിനാണ് മെസ്സിയുടെ പിതാവ് ജോർജ് മെസ്സി അന്തരിച്ചത്. ടൂർണമെന്റിലുടനീളം ചികിത്സയിലായിരുന്ന പിതാവിനെ ഓർത്ത് വികാരഭരിതനായ ലയണല്‍ മെസ്സിയെ കളിക്കളത്തില്‍ പല തവണ ആരാധകര്‍ കണ്ടിട്ടുണ്ട്.
അസുഖത്തെ തുടർന്ന് റൊസാരിയോയിലെ ക്ലിനിക്കിൽ ചികിത്സയിലിരിക്കെയായിരുന്നു 68-കാരനായ ജോർജ് മെസ്സിയുടെ അന്ത്യം. ലയണൽ മെസ്സിയുടെ ജീവിതത്തിലും കരിയറിലും നിർണായക സ്വാധീനമായിരുന്ന വ്യക്തിയായിരുന്നു ജോർജ്. മുൻപ് സ്റ്റീൽ ഫാക്ടറി സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അദ്ദേഹം, പിന്നീട് മെസ്സിയുടെ ഏജന്റായും ഉപദേഷ്ടാവായും മാറുകയാണുണ്ടായത്. മെസ്സിക്ക് 13 വയസ്സുള്ളപ്പോൾ വളർച്ചാ ഹോർമോൺ കുറവെന്ന രോഗാവസ്ഥയിൽ ചികിത്സ ഉറപ്പാക്കി ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലെത്തിച്ചതിൽ ജോർജ് വഹിച്ച പങ്ക് വളരെ വലുതാണ്.











ഫുട്ബോളിൽ കൂടുതൽകാലം തുടരുമോയെന്ന് സംശയമാണെന്നും അച്ഛനില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും ലോകകപ്പ് മത്സരങ്ങളിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും കരിയറിന്റെ ഭാവി സംശയത്തിലാണെന്നും മെസ്സി തുറന്നുപറഞ്ഞതോടെ, താരം ഉടൻ തന്നെ അന്താരാഷ്ട്ര /പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന ചർച്ചകൾ ശക്തമായിട്ടുണ്ട്. അതേസമയം കഠിനമായ ഘട്ടത്തിൽ മെസിക്കും കുടുംബത്തിനും എന്റെ ആലിംഗനമെന്ന് റൊണാൾഡോ മെസ്സിയുടെ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങൾ മെസ്സിയെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags

  • lionel messi
  • messi's father jorge horacio messi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

അച്ഛനില്ലാതെ ഇനി എങ്ങനെ?; വിരമിക്കൽ സൂചന നൽകി ലിയോണൽ മെസ്സി

photo ; facebook

ക്യാപ്റ്റനാക്കണം’; ഹാർദിക്കിന്റെ നിബന്ധനയിൽ ഗുജറാത്ത് ടൈറ്റൻസിലേക്കുള്ള മടങ്ങിവരവ് മുടങ്ങി

സെപ്റ്റംബറിൽ അഫ്ഗാനെതിരെ ടി20 പരമ്പര; മൂന്ന് മത്സരങ്ങളും ഡൽഹിയിൽ

സെപ്റ്റംബറിൽ അഫ്ഗാനെതിരെ ടി20 പരമ്പര; മൂന്ന് മത്സരങ്ങളും ഡൽഹിയിൽ

ഫിഫയ്‌ക്കെതിരെ യുവേഫയുടെ 'മറുപടിപ്പണി'; ലോകകപ്പ് വിലക്കിയ സോമാലിയൻ റഫറിക്ക് സൂപ്പർ കപ്പ് ചുമതല

ഫിഫയ്‌ക്കെതിരെ യുവേഫയുടെ 'മറുപടിപ്പണി'; ലോകകപ്പ് വിലക്കിയ സോമാലിയൻ റഫറിക്ക് സൂപ്പർ കപ്പ് ചുമതല

ക്രിസ്ത്യാനോ റൊണാള്‍ഡോ കാമുകി ജോര്‍ജ്ജീനയെ വിവാഹം കഴിച്ചു;  ഗൂച്ചി സ്റ്റോറിലെ ആദ്യകൂടിക്കാഴ്ച മുതല്‍ അല്‍ നസര്‍ വരെ; പത്തുവര്‍ഷത്തെ  അനുരാഗം പൂവണിഞ്ഞു

ക്രിസ്ത്യാനോ റൊണാള്‍ഡോ കാമുകി ജോര്‍ജ്ജീനയെ വിവാഹം കഴിച്ചു; ഗൂച്ചി സ്റ്റോറിലെ ആദ്യകൂടിക്കാഴ്ച മുതല്‍ അല്‍ നസര്‍ വരെ; പത്തുവര്‍ഷത്തെ അനുരാഗം പൂവണിഞ്ഞു

വിന്‍ഡീസിന്‌ പണിയായി

വിന്‍ഡീസിന്‌ പണിയായി

Comments