വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽ നിന്ന് മടങ്ങുമ്പോൾ എയർഫോഴ്സ് വൺ വിമാനങ്ങൾക്കു പകരം യുദ്ധവിമാനത്തിൽ രഹസ്യമായി യാത്ര ചെയ്തത് എന്തിനെന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റിനെ ലക്ഷ്യംവച്ചുള്ള ഇറാന്റെ ‘ഹീറ്റ് സെൻസറിംഗ്’ മിസൈൽ ഭയന്നായിരുന്നു യാത്രയിൽ രഹസ്യ സ്വഭാവം സൂക്ഷിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ട്രംപിനെ ലക്ഷ്യമിട്ടുള്ള തോളിൽ വെച്ച് പ്രയോഗിക്കുന്ന മിസൈൽ ഭീഷണിയെ തുടർന്നായിരുന്നത്രേ യാത്രാക്രമങ്ങളിൽ അവസാന നിമിഷം രഹസ്യമായി മാറ്റം വരുത്താൻ സീക്രട്ട് സർവീസിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം തുർക്കി സന്ദർശന വേളയിൽ, ഇറാനുമായുള്ള സംഘർഷം രൂക്ഷമായ സമയത്ത് അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയുടെ അവസാന ദിവസമാണ് ഈ സുരക്ഷാ ഭീഷണി ഉയർന്നുവന്നത്. ഭീഷണി "വിശ്വസനീയവും ആസന്നവുമാണെന്ന്" സീക്രട്ട് സർവീസ് കരുതിയതായും ബദൽ പദ്ധതി തയ്യാറാക്കാൻ കുറഞ്ഞ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വിമാനത്തിന്റെ ചൂട് തിരിച്ചറിഞ്ഞ് ലക്ഷ്യം കാണാൻ കഴിയുന്ന ആധുനിക തരം ഹീറ്റ് സീക്കിങ് (ചൂട് തിരിച്ചറിയുന്ന) തോളിൽ വെച്ച് പ്രയോഗിക്കുന്ന മിസൈലുകൾ ആയിരിക്കാം ഭീഷണിക്കായി പരിഗണിച്ചിട്ടുണ്ടാവുക എന്ന് മിറ്റ്‌ചെൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഏറോസ്പേസ് സ്റ്റഡീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡഗ്ലസ് ബിർകി അഭിപ്രായപ്പെട്ടു. റേഡിയോ സിഗ്നലുകൾ പുറപ്പെടുവിക്കാത്തതിനാൽ ഇത്തരം ആയുധങ്ങൾ കണ്ടെത്താൻ പ്രയാസമാണ്.
അതേസമയം, സീക്രട്ട് സർവീസിന്റെയും സൈന്യത്തിന്റെയും നിർദ്ദേശപ്രകാരമാണ് താൻ വിമാനം മാറിയതെന്ന് ട്രംപ് പിന്നീട് സ്ഥിരീകരിച്ചു. താൻ സഞ്ചരിച്ച ചെറിയ സൈനിക വിമാനമാണ് ശത്രുക്കൾ കൂടുതൽ ലക്ഷ്യവെക്കാൻ സാധ്യതയുള്ളതെന്നതിനാൽ അത് കൂടുതൽ അപകടസാധ്യതയുള്ളതായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമാനത്താവളത്തിൽ ഭക്ഷണസാധനങ്ങൾ കയറ്റാൻ ഉപയോഗിക്കുന്ന കേറ്ററിങ് ട്രക്ക് ഉപയോഗിച്ചാണ് ട്രംപിനെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയത്. അതേസമയം, മുതിർന്ന ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് ജീവനക്കാരും മാധ്യമപ്രവർത്തകരുമായി എയർഫോഴ്‌സ് വൺ വിമാനം പ്രത്യേകമായി പുറപ്പെടുകയും ചെയ്തു.

Comments