തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം പോലും ജനങ്ങളില്‍ എത്താതിരിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നെന്നും നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യിച്ച സോഷ്യല്‍ മീഡിയാ സെന്‍സറിംഗിനെതിരെ ഇന്ന് ഞാന്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, ആ വാര്‍ത്ത പോലും ജനങ്ങളില്‍ നിന്നു മറച്ചു വയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നു. സംസ്ഥാനത്ത് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ് ആണെന്നും ആഭ്യന്തരമന്ത്രി ഇതിനെതിരെ പ്രതികരിക്കണമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോ- ഓര്‍ഡിനേറ്റര്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടു എന്ന പിണറായി വിജയന്റെ പ്രതികരണം വാര്‍ത്തയാക്കിയ വിവിധ മാധ്യമങ്ങളുടെ ആറോളം പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ നിന്ന് നീക്കിയത്.
'ഓപ്പറേഷന്‍ തൂഫാന്‍' രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴടങ്ങി പ്രഹസനമാകുന്നു എന്ന സന്ദേശമാണ് നീക്കം നല്‍കുന്നത് എന്നും പ്രതികരിച്ചു. പക്ഷെ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാള്‍ പിടിക്കപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയില്‍ സംരക്ഷണം ലഭിക്കുന്നത്? ആഭ്യന്തര വകുപ്പ് വിശദീകരിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവന്നത് സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യിച്ച സോഷ്യൽ മീഡിയാ സെൻസറിംഗിനെതിരെ ഇന്ന് ഞാൻ പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
എന്നാൽ, ആ വാർത്ത പോലും ജനങ്ങളിൽ നിന്നു മറച്ചു വയ്ക്കാൻ സർക്കാർ ഇടപെട്ടിരിക്കുന്നു. എൻ്റെ അത് സംബന്ധിച്ച പ്രസ്താവനക്കും അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി നീക്കം ചെയ്ത സംസ്ഥാന സർക്കാറിൻ്റെ നടപടിയുണ്ടായിരിക്കുന്നു. സർക്കാർ, വിശേഷിച്ചും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല നടത്തുന്ന തൂഫാൻ റെയ്ഡുകളെ പ്രതിപക്ഷം എതിർത്തിട്ടില്ല.
വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ആര് നടപടി സ്വീകരിച്ചാലും സ്വാഗതാർഹമാണ്. അത്തരം വാർത്തകൾ പൊതു സമൂഹത്തിൽ ലഹരിക്കെതിരായ അവബോധം വളർത്തും. കുറ്റവാളികളായ ലഹരിക്കടത്തുകാർക്കും ഏജൻ്റുമാർക്കും ഒരു താക്കീത് കൂടിയാവും ഇതെല്ലാം എന്ന നിലയിൽ മാധ്യമങ്ങളും നല്ല പ്രചരണം നൽകുക സ്വാഭാവികമാണ്.
പക്ഷെ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ പിടിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന വാർത്തകൾ ഇന്ത്യയിൽ ഉള്ളവർക്ക് കാണാൻ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണ്. പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷൻ തൂഫാൻ ആഘോഷമാക്കി നടക്കുമ്പോൾ അകത്ത് ലഹരിക്കടത്തുകാർക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നത്. എന്തൊരു പ്രഹസനമാണ് ? ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയിൽ സംരക്ഷണം ലഭിക്കുന്നത്? ആഭ്യന്തര വകുപ്പ് വിശദീകരിക്കണം.

Comments