തമിഴകത്തിന്റെ പ്രിയപ്പെട്ട നടനാണ് സൂര്യ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. മമിത ബൈജുവാണ് ചിത്രത്തിലെ നായിക.
സിനിമാ കുടുംബത്തില്‍ നിന്നുമാണ് സൂര്യ കടന്നു വരുന്നത്. എന്നാല്‍ അച്ഛനും നടനുമായ ശിവകുമാറിന്റെ മാനറിസങ്ങളൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ താന്‍ ബോധപൂര്‍വ്വം അദ്ദേഹത്തിന്റെ സിനിമകള്‍ കാണാതിരുന്നിട്ടുണ്ടെന്നാണ് സൂര്യ പറയുന്നത്. സിനിമയിലേക്ക് കടന്നു വരാന്‍ കാരണമായത് കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികളാണെന്നും സൂര്യ പറയുന്നു.
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രത്തിന്റെ താരങ്ങള്‍ക്കും സംവിധായകനുമൊപ്പം സിത്താര എന്റര്ടെയ്ന്മെന്റ്സിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
''ഞാനൊരു നടനാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കാര്‍ത്തി എന്നും സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. അഞ്ച് ദിവസം മുമ്പ് മാത്രമാണ് കാമറയ്ക്ക് മുമ്പില്‍ നില്‍ക്കേണ്ടി വരുമെന്ന് ഞാന്‍ അറിയുന്നത്. അതിനാല്‍ ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. കാമറയ്ക്ക് മുന്നില്‍ നിന്നാണ് ഞാന്‍ എല്ലാം പഠിച്ചത്. പതിയെ അതൊരു ഉത്തരവാദിത്തമായി മാറി. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതിനാല്‍ എനിക്ക് അഭിനയിച്ചേ മതിയാകുവെന്നായി. പണം സമ്പാദിച്ച് അമ്മയ്ക്ക് കൊടുക്കുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച ഉപാധികളില്ലാത്ത സ്നേഹം, ഞാന്‍ സ്ക്രീനില്‍ തെറ്റുകള്‍ വരുത്തിയപ്പോള്‍ പോലും, ആ ഉത്തരവാദിത്തത്തെ ഗൗരവ്വത്തോടെ കാണാന്‍ പ്രേരിപ്പിച്ചു'' സൂര്യ പറയുന്നു.
ഓഗസ്റ്റ് 14 നാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് തിയേറ്ററുകളിലെത്തുന്നത്. രവീണ ടണ്ടന്, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

Comments