ക്ലാസിക്കല്‍ ഡാന്‍സ് പരിശീലനം വീണ്ടും തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി മൃദുല മുരളി. ഡാന്‍സ് പരിശീലിക്കുന്നതിന്റെ വീഡിയോ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചെങ്കിലും പരിശീലനം തുടരുന്നതില്‍ താന്‍ മടികാണിച്ചിരുന്നുവെന്നും മൃദുല പറയുന്നു. വീണ്ടും തുടങ്ങുകയാണെന്നും താരം സൂചിപ്പിച്ചു.
‘ക്ലാസിക്കല്‍ പരിശീലനം നേടിയിട്ടും പരിശീലനം തുടരുന്നതില്‍ ഞാന്‍ ഒരു മടിച്ചി ആയിരുന്നു. അതുകൊണ്ട് ഞാന്‍ സ്വയം ഒരു തീരുമാനമെടുത്തു. ഞാന്‍ എവിടെ നിന്നെങ്കിലും തുടങ്ങുമെന്ന്. അത് പൂര്ണതയുളളതായിരിക്കണമെന്നില്ല. ഞാന്‍ ഒരിക്കല്‍ ഉണ്ടായിരുന്നിടത്ത് ആയിരിക്കണമെന്നില്ല. എനിക്ക് തുടങ്ങണം. ഇതാണ് ആ തുടക്കം. വളരെക്കാലമായി നഷ്ടപ്പെട്ട ഒരു പ്രണയത്തോടുളള എന്റെ ചെറിയ ഐസ് ബ്രേക്ക് ’മൃദുല കുറിച്ചു.

പരിശീലകയ്ക്കൊപ്പം മനോഹരമായാണ് മൃദുല നൃത്തം ചെയ്യുന്നത്. ചുവടുകള്‍ തെറ്റിപ്പോകുമ്പോഴുളള മൃദുലയുടെ ഭാവവ്യത്യാസവും വീഡിയോയില്‍ കാണാം. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് താരത്തെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും കമന്റ് ചെയ്യുന്നത്.
ചുരുക്കം സിനമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മൃദുല മുരളി. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകളിലും താരം തിളങ്ങി. അയാള്‍ ഞാനല്ല, റെഡ് ചില്ലീസ്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയവയാണ് മൃദുലയുടെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.

Comments