സൂര്യ നായകനായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ' വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്'. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സൂര്യയെക്കുറിച്ച് നിര്‍മാതാവ് രവി ശങ്കര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
"തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നു മാത്രം 'കറുപ്പ്' നേടിയ ഷെയർ 83 കോടി രൂപയാണ്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. 'കറുപ്പ്' ഒരു വമ്പൻ വിജയമായിരുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഒരു നല്ല നേതാവിന്റെ കുറവുണ്ടായിരുന്നു. വിജയ് മുഖ്യമന്ത്രിയായതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. എന്നാൽ വിജയ് അഭിനയം നിർത്തിയതോടെ തമിഴ് സിനിമയുടെ മുൻനിരയിൽ ഒരു ശൂന്യത സൃഷ്ടിച്ചു. ആ വിടവ് നികത്താൻ ഏറ്റവും യോഗ്യൻ സൂര്യയാണ്".- രവി പറഞ്ഞു.
വെങ്കി അറ്റ്‌ലൂരി ആണ് ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്' സംവിധാനം ചെയ്യുന്നത്.സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണ് ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്'. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. മമിത ബൈജു ആണ് ചിത്രത്തില്‍ നായിക. രവീണ ടണ്ടന്‍, രാധക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Comments