കഴിഞ്ഞ ദിവസം സെന്റ് തെരേസാസ് കോളേജില്‍ നടന്‍ നിവിന്‍ പോളി നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ പ്രസംഗം പങ്കുവെച്ചിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. ‘ഈ മനുഷ്യന്‍ എന്നോടിത് 12 വര്‍ഷം മുന്‍പേ പറഞ്ഞു ’എന്ന കുറിപ്പോടെയാണ് അനുപമ നിവിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. സ്‌റ്റോറിയില്‍ നിവിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
സമൂഹം പെണ്‍കുട്ടികള്‍ക്കുമുന്നില്‍ വെക്കുന്ന അനാവശ്യ നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു നിവിന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കോളേജില്‍ എത്തിയതായിരുന്നു നിവിന്‍.
അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് ചില പെണ്‍കുട്ടികള്‍. ചില കാര്യങ്ങള്‍ ചെയ്യരുത്, ചിലയിടങ്ങളില്‍ പേവാന്‍ പാടില്ല, ചില വസ്ത്രങ്ങള്‍ ഇടാന്‍ പാടില്ല, നേരത്തെ വീട്ടില്‍ കയറണം, അറിഞ്ഞോ അറിയാതെയോ വീട്ടില്‍നിന്നും കോളേജില്‍നിന്നും താമസിക്കുന്ന ഹോസ്റ്റലുകളില്‍ നിന്നും നിയന്ത്രണങ്ങള്‍ നേരിടുന്നുണ്ട്. നിങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത അകലവുമില്ല, നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരവുമില്ല, ചാടിക്കടക്കാന്‍ പറ്റാത്ത തടസ്സങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക, സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്‌നത്തിനും വേണ്ടി പ്രവര്‍ത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാന്‍ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോവുക എന്നായിരുന്നു നിവിന്റെ വാക്കുകള്‍.
കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി അനുപമ വെളിപ്പെടുത്തിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
അതേസമയം നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ന് തെന്നിന്ത്യയില്‍ തിരക്കേറിയ നായികമാരില്‍ ഒരാളാണ് താരം.

Comments