അമേരിക്കയിലെ ക്വീൻസിൽ വെക്കേഷൻ ആഘോഷിക്കാൻ പോയ ദമ്പതികൾക്ക് തങ്ങളുടെ ഹോം സെക്യൂരിറ്റി ആപ്പിൽ നിന്ന് ലഭിച്ച ഒരു മുന്നറിയിപ്പ് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ലോഗ് ഐലൻഡ് സിറ്റിയിലെ ആഡംബര അപ്പാർട്ട്മെന്റിൽ തങ്ങൾ ഇല്ലാത്ത സമയം നോക്കി അപരിചിതയായ ഒരു സ്ത്രീ അതിക്രമിച്ചു കയറി സോഫയിൽ സുഖമായി വിശ്രമിക്കുന്നതായിരുന്നു ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായത്. വിവരമറിഞ്ഞ ഉടൻ തന്നെ ദമ്പതികൾ പൂർണ്ണമായ പരിഭ്രാന്തിയിലാവുകയും, സംഭവത്തിന്റെ ദൃശ്യങ്ങള് നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
യല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ വെക്കേഷന്റെ അവസാന രാത്രിയിലാണ് ബിൽ, യെലിം കിം എന്നീ ദമ്പതികൾക്ക് ഈ ദുരനുഭവം ഉണ്ടായത്. തങ്ങളുടെ അപ്പാർട്ട്മെന്റിലെ ക്യാമറ ഫീഡ് പരിശോധിച്ചപ്പോൾ, യാതൊരുവിധ ആശങ്കയുമില്ലാതെ ഫോണിൽ നോക്കിക്കൊണ്ട് സോഫയിലിരിക്കുന്ന അന്യയായ ഒരു സ്ത്രീയെയാണ് അവർ കണ്ടത്. എന്നാൽ, കുറച്ചു കഴിഞ്ഞു തന്റെ മേൽ ക്യാമറയുടെ കണ്ണുകൾ പതിഞ്ഞിട്ടുണ്ടെന്ന് ആ സ്ത്രീ മനസ്സിലാക്കുകയും, ഉടൻ തന്നെ ബുക്ക്ഷെൽഫിൽ വെച്ചിരുന്ന സെക്യൂരിറ്റി ക്യാമറ അവിടെ നിന്നും എടുത്തു മാറ്റുകയും ചെയ്തു. ഇതോടെ ദമ്പതികൾക്ക് അപ്പാർട്ട്മെന്റിലെ തത്സമയ കാഴ്ചകൾ നഷ്ടപ്പെടുകയും ആശങ്ക ഇരട്ടിക്കുകയും ചെയ്തു.
ഉടൻ തന്നെ ദമ്പതികൾ തങ്ങളുടെ സുഹൃത്തുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ അപ്പാർട്ട്മെന്റിൽ എത്തിയപ്പോൾ ആ സ്ത്രീ അവിടെയുണ്ടായിരുന്നുവെങ്കിലും, പുറത്തുപോയ അവർ മിനിറ്റുകൾക്കകം കൈയിൽ മറ്റൊരു താക്കോൽ സെറ്റുമായി വീണ്ടും അകത്തേക്ക് പ്രവേശിക്കുകയാണുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ യുവതിയെ കസ്റ്റഡിയിലെടുക്കുകയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബിൽഡിംഗ് മാനേജ്മെന്റ് നടത്തിയ അന്വേഷണത്തിൽ, ആ സ്ത്രീ തങ്ങൾക്കൊപ്പമുള്ള ഡോഗ് വാക്കർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫ്രണ്ട് ഡെസ്കിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരൻ അബദ്ധത്തിൽ താക്കോൽ നൽകിയതെന്ന് വ്യക്തമായി.
ഈ സംഭവത്തിനുശേഷം തങ്ങളുടെ വീട് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള നെട്ടോട്ടത്തിലാണ് ദമ്പതികളിപ്പോൾ. സുരക്ഷാ വീഴ്ച വരുത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മാനേജ്മെന്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും, ആശുപത്രിയിൽ നിന്നെന്ന് കരുതുന്ന ബ്രേസ്ലേറ്റുമായി രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതേ സ്ത്രീ അവിടെയെത്തിയത് ദമ്പതികളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അപൂർവ്വവും വിചിത്രവുമായ ഈ വാർത്ത ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയതോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Comments