ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണ് നടി സാമാന്ത രൂത്ത് പ്രഭുവും ഭര്‍ത്താവും സംവിധായകനുമായ രാജ് നിദിമോരുവും. അടുത്തിടെയായിരുന്നു താന്‍ ഗര്‍ഭിണിയാണെന്ന വിവരം സാമന്ത സ്ഥിരീകരിച്ചത്. തന്റെ ഗര്‍ഭകാല വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.
തന്റെ വാര്‍ഡ്രോബിലുള്ള വസ്ത്രങ്ങള്‍ ഒന്നും ഇപ്പോള്‍ പാകമാകുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ചെറിയൊരു 'മിനി ബ്രേക്ക്ഡൗണ്‍' ഉണ്ടായെന്നും, എന്നാല്‍ അത് നിമിഷനേരം കൊണ്ട് മാറിയെന്നുമാണ് താരം തമാശരൂപേണ പങ്കുവെച്ചത്.
'എന്റെ വാര്‍ഡ്രോബിലെ മിക്ക വസ്ത്രങ്ങളും ഇനി പാകമാവില്ലെന്ന് തിരിച്ചറിഞ്ഞ് എനിക്ക് ചെറിയൊരു തകര്‍ച്ച ഉണ്ടായതിന് തൊട്ടുപിന്നാലെ... ആ അവസ്ഥ വെറും രണ്ട് സെക്കന്‍ഡ് മാത്രമാണ് നീണ്ടുനിന്നത്. ഇനി രണ്ട് ജോടി വസ്ത്രങ്ങളുമായി ഒരു അവധിക്കാലം ആകാം.' എന്നായിരുന്നു ഒരു സെല്‍ഫി ചിത്രം പങ്കിട്ടുകൊണ്ട് സാമന്ത കുറിച്ചത്.

അതേസമയം തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാന്‍ തയാറെടുക്കുകയാണ് സാമാന്ത. കഴിഞ്ഞ ജൂണിലായിരുന്നു താരം ഗര്‍ഭിണിയാണെന്ന് അറിയിച്ചത്. നിലവിലെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രസവാവധി എടുക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.
2025 ഡിസംബറിലായിരുന്നു സംവിധായകന് രാജ് നിദിമോരുവുമായുളള സാമന്തയുടെ വിവാഹം. കോയമ്പത്തൂരിലെ ഈഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹച്ചടങ്ങുകള്‍ നടന്നത്. 'ദി ഫാമിലി മാന്‍ 2' എന്ന വെബ് സീരീസിന്റെ സെറ്റില്‍വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്.

Comments