തെലുങ്ക് താരം ജൂനിയർ എൻ.ടി.ആറിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തോളിനേറ്റ പരിക്കിനെ തുടർന്ന് ബുധനാഴ്ച ഹൈദരാബാദിലെ KIMS ആശുപത്രിയിൽ വെച്ചായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ നടന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഡ്രാഗൺ' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ജൂനിയർ എൻ.ടി.ആറിന് പരിക്കേറ്റത്.
ഇപ്പോഴിതാ തന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും താൻ സുഖമായിരിക്കുന്നുവെന്നും സ്ഥിരീകരിച്ചെത്തിയിരിക്കുകയാണ് താരം. കൂടാതെ ഈ സമയത്ത് ആരാധകരുടെയും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നും ലഭിച്ച പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
"നിങ്ങളിൽ എല്ലാവരുടെയും സ്നേഹത്തിലും പ്രാർത്ഥനകളിലും ഞാൻ അതീവ കൃതജ്ഞനാണ്. ശസ്ത്രക്രിയ വിജയകരമായിരുന്നു, ഞാൻ സുഖമായിരിക്കുന്നു. എന്റെ സുഹൃത്തുക്കളും കുടുംബവും ആരാധകരുമായ നിങ്ങൾ എല്ലാവരും നൽകുന്ന പിന്തുണയാണ് എനിക്ക് ഓരോ ദിവസവും ശക്തി തരുന്നത്. ഉടൻ കാണാം!" എന്നായിരുന്നു ജൂനിയർ എൻ.ടി.ആർ കുറിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് തൊട്ടുപിാലെയാണ് താരത്തിന്റെ ഈ പ്രതികരണം.

ജൂലൈ 27നാണ് എൻ.ടി.ആറിന് തോളിൽ പരിക്കേറ്റതായി താരത്തിന്റെ ടീം ആദ്യം അറിയിച്ചത്. അന്ന് ഡോ. ജെ. മധുസൂദനൻ റാവുവിന്റെയും ഡോ. ആർ. എ. പൂർണ്ണചന്ദ്ര തേജസ്വിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. തുടർന്ന് ആറ് മുതൽ എട്ട് ആഴ്ച വരെ പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചത്.
അതേസമയം 'ഡ്രാഗണിൽ' ലുഗർ എന്ന കഥാപാത്രമായാണ് എൻ.ടി.ആർ എത്തുന്നത്. രുക്മിണി വസന്ത്, അനിൽ കപൂർ, ബിജു മേനോൻ, ഗുരു സോമസുന്ദരം, ആശുതോഷ് റാണ, ഖുശ്ബു സുന്ദർ, രാജീവ് കനകാല, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മൈത്രി മൂവി മേക്കേഴ്സും എൻ.ടി.ആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യം 2026 ജൂൺ 25ന് റിലീസ് ചെയ്യാനിരുന്ന 'ഡ്രാഗൺ' പിന്നീട് മാറ്റിവെക്കുകയായിരുന്നു. നിലവിൽ 2027 ജൂൺ 11നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Comments