
നടന് മോഹന്‍ലാലിനൊപ്പമുളള മനോഹരചിത്രങ്ങളുമായി നടി അനുമോള്‍. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ' ലാലേട്ടാ... ലല ലാ ലാ ലാ ... ' എന്ന ഗാനവും പശ്ചാത്തലത്തില്‍ അനുമോള്‍ ചേര്‍ത്തിട്ടുണ്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് ഒപ്പമുളള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകര്‍ പോസ്റ്റിന് ലൈക്കും കമന്റുമായി എത്തി.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് മലയാളം സീസണ് 7-ല്‍ വിന്നറായിരുന്നു താരം. ബിഗ് ബോസിന് ശേഷം ഇതാദ്യമായാണ് മോഹന്‍ലാലും അനുമോളും കണ്ടുമുട്ടുന്നത്.







Comments